2011, മാർച്ച് 27, ഞായറാഴ്‌ച

ചിന്തകള്‍ കൊണ്ട് സമൂഹത്തില്‍ സാംസ്കാരിക വിപ്ളവം തിര്‍ക്കണം : സിറാജ് ഇരിട്ടി


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ധാര്‍മികവും ക്രിയാത്മകവുമായ ചിന്തകളുടെ പ്രയോഗവത്കരണം കൊണ്ട് സമൂഹത്തില്‍ സാംസ്കാരിക വിപ്ളവം തീര്‍ക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് യുവ പണ്ഡിതന്‍ സിറാജ് ഇരിട്ടി അഭിപ്രായപ്പെട്ടു.  മദീന ഖലീഫയിലെ മര്‍കസുദ്ദഅ്വയില്‍ ഫോകസ് ഖത്തര്‍ സംഘടിപ്പിച്ച യുവജന സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തൂകയായിരുന്നു അദ്ദേഹം.


ടെക്നോളജിയുടെ വളര്‍ച്ചക്കിടയിലും ശിഥിലമാകുന്ന ബന്ധങ്ങളെ കൂട്ടിയിണക്കാനും സമൂഹത്തില്‍ നന്മകള്‍ പ്രചരിപ്പിക്കാനും മരണത്തിനു മുന്‍പ് യുവത്വത്തെ നാം ഉപയോഗപ്പെടുത്തണം, അദ്ദേഹം പറഞ്ഞു.  പ്രത്യേകം രജിസ്റര്‍ ചെയ്തവര്‍ക്കായി സംഘടിപ്പിച്ച സംഗമത്തില്‍ സാമൂഹിക പ്രതിബദ്ധതയുള്ള വിവിധ വിഷയങ്ങളിലെ ഗ്രൂപ്പ് ചര്‍ച്ചയും സംവാദവും പ്രധാന ഇനമായിരുന്നു.  പ്രമുഖ മെമറി ട്രെയിനര്‍ ആയ ജോജോ.സി കാഞ്ഞിരക്കാട്ടിന്റെ മൈന്റ് ജിം എന്ന ഇന്ററാക്റ്റീവ് സെഷന്‍ ശ്രദ്ധേയമായി.  വിവര ശേഖരണത്തിനും ഓര്‍മ്മശക്തി നിലനിര്‍ത്തുന്നതിനും സഹായകമാകുന്ന കലകള്‍ അദ്ദേഹം വിശദീകരിച്ചു.

സിജി സംസ്ഥാന കോര്‍ഡിനേറ്റര്‍ അഡ്വ: മുഹമ്മദ് ഇസ്സുദ്ദീന്‍ വ്യക്തിത്വ വികസന സെഷന്‍ നിയന്ത്രിച്ചു.  വിവിധ തരം വ്യക്തിത്വങ്ങളെ കുറിച്ചും സമൂഹത്തിലും കുടുംബത്തിലും കുട്ടികളെ വളര്‍ത്തുന്നതിലും ഓരോരുത്തരുടെയും സ്വഭാവങ്ങള്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അദ്ദേഹം ഡെമോണ്‍സ്ട്രേഷനിലൂടെ സദസ്സിനെ ബോധ്യപ്പെടുത്തി. ഡോ:മുഹമ്മദ് സാദിഖ് ചെന്നൈ ആശംസകള്‍ അര്‍പ്പിച്ചു. റിയാസ് വാണിമേല്‍ സ്വാഗതവും താജുദ്ദീന്‍ എം നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ