2011, മാർച്ച് 27, ഞായറാഴ്‌ച

ഇന്റര്‍നാഷണല്‍ മലയാളി ഡോട് കോം ഉദ്ഘാടനം ചെയ്തു


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: മീഡിയ പ്ളസിന്റെ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടലായ  ഇന്റര്‍നാഷണല്‍ മലയാളി ഡോട് കോം (http://www.internationalmalayaly.com/) ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് കെ. എം. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.


ഖത്തര്‍ മലയാളികളുടെ  സാമൂഹ്യ സാംസ്കാരിക ജീവിതത്തിന്റെ കണ്ണാടിയാകുവാന്‍ ഈ സംരംഭത്തിന് കഴിയുമെന്ന് ചടങ്ങില്‍ സംസാരിക്കവേ വര്‍ഗീസ് പ്രത്യാശ പ്രകടിപ്പിച്ചു.

മീഡിയ പ്ളസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു. അല്‍ ഏബിള്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ സിദ്ധീഖ് പുറായില്‍ ‍, ഐ. സി. ബി. എഫ്. പ്രതിനിധി കരീം  അബ്ദുല്ല, ആര്‍ഗണ്‍ ഗ്ളോബല്‍ സി. ഇ. ഒ. അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ