2011, ഏപ്രിൽ 30, ശനിയാഴ്‌ച

ഹാമിദലി റാവു സൌദിയിലെ പുതിയ അംബാസഡര്‍


ആലി അമ്മുണ്ണി
റിയാദ്: സൌദിഅറേബ്യയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി ഹാമിദലി റാവു നിയമിതനാവും. ഇപ്പോള്‍ ജനീവയിലെ യു എന്‍ മിഷനില്‍ ഇന്ത്യന്‍ അംബാസഡറും നിരായുധീകരണ സമിതിയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയുമായ ഇദ്ദേഹം 1981 ബാച്ചുകാരനായ ഐ എഫ് എസുകാരനാണ്.

ഖത്തര്‍ -ബഹ്റൈന്‍ കോസ്‌വേ 2015 പൂര്‍ത്തിയാകും

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ലോകത്തെ ഏറ്റവും വലിയ പാലങ്ങളില്‍ ഒന്നെന്നു വിശേഷിപ്പിക്കാവുന്ന ഖത്തര്‍ -ബഹ്റൈന്‍ കോസ്‌വേ 2015 ആകുന്നതോടെ യാഥാര്‍ഥ്യമാകും. 500 കോടി ഡോളര്‍ മുതല്‍മുടക്കിയുള്ള പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം അവസാനം ആരംഭിക്കും.

ഖത്തര്‍ ലുലു ഫുഡ് ഫെസ്റ്റ് തുടങ്ങി

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഡി റിങ് റോഡ്, അല്‍ ഗറാഫ ബ്രാഞ്ചുകളില്‍ ഫുഡ് ഫെസ്റ്റിനു തുടക്കമായി. ഡി റിങ് റോഡ് ബ്രാഞ്ചില്‍ നടന്ന ചടങ്ങില്‍ ലുലു റീജനല്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍താഫ്, അലി ബിന്‍ അലി ഗ്രൂപ്പ് സിഇഒ.നബീല്‍ മുറാദ്, ഖത്തര്‍ നാഷനല്‍ ഇംപോര്‍ട്ട് ആന്‍ഡ് എക്സ്പോര്‍ട്ട് സിഒഒ.അഹ്മദ് ഖാന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

ഫ്രണ്ട്‌സ് ഓഫ് തൃശ്ശൂര്‍ യുവജനോത്സവോത്ഘാടനം നടന്നു


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഖത്തറിലെ തൃശൂർ നിവാസികളുടെ കലാ-സാംസ്‌കാരിക കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് തൃശ്ശൂരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ഇന്റര്‍ ഇന്ത്യന്‍ സ്‌കൂള്‍ യുവജനോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് നടന്ന ഇന്റര്‍ സ്‌കൂള്‍ ചിത്രരചനാമത്സരത്തിന്റെ സമ്മാനദാനച്ചടങ്ങിൽ വെച്ച് നിർവഹിച്ചു.

എസ്.എസ്.എല്‍ .സി പരീക്ഷ : എം.ഇ.എസിനു നൂറ് ശതമാനം വിജയം

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: കഴിഞ്ഞ മാസം നടന്ന എസ്.എസ്.എല്‍ .സി പരീക്ഷയില്‍ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളില്‍ നിന്ന്  പരീക്ഷയെഴുതിയ ൨൮ വിദ്യാര്‍ഥികള്‍ക്കും വിജയം. കേരള ബോര്‍ഡ് സ്ട്രീമില്‍ എസ്.എസ്.എല്‍ .സി പരീക്ഷ നടത്തുന്ന ഖത്തറിലെ ഏക വിദ്യാലയമാണ് എം.ഇ.എസ്.കേരളബോര്‍ഡ് സ്ട്രീമിലെ 16  ആമത്തെ ബാച്ചാണ്  എസ്.എസ്.എല്‍ .സി പരീക്ഷ എഴുതിയത്.

എന്‍ഡോസള്‍ഫാന്‍ നിരോധനം : ഖത്തറിന്റെ പങ്ക് അവിസ്മരണീയം !

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനിക്ക് അവസാനം നിരോധനതീരുമാനം വന്നു.  ഇതിനായി ഖത്തറിന്റെ നേതൃത്വത്തില്‍ പ്രത്യേക സമ്പര്‍ക്ക ഗ്രൂപ്പ് രൂപവത്കരിച്ച നടത്തിയ പ്രവര്‍ത്തങ്ങള്‍ അവിസ്മരണീയമാണ്‌.സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ ഭാഗമായി ജനീവയില്‍ നടക്കുന്ന സമ്മേളനമാണ് എന്‍ഡോസള്‍ഫാനെ നിരോധിക്കപ്പെട്ട കീടനാശിനികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

2011, ഏപ്രിൽ 21, വ്യാഴാഴ്‌ച

സൌദിയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ സാമൂഹ്യക്ഷേമ കരാര്‍: ധാരണാപത്രം ഉടന്‍ ഒപ്പുവെക്കും

40,000 ത്തോളം വരുന്ന ഹുറൂബ് ഇന്ത്യക്കാര്‍ക്ക് ഉടനെ പൊതുമാപ്പ് പ്രഖ്യാപിക്കുമെന്ന് ഉറപ്പ് കിട്ടിയതായി മന്ത്രി അഹമ്മദ്
റിയാദ്: ഇന്ത്യയും സൌദി അറേബ്യയും ഇവിടെ ജോലിചെയ്യുന്ന 20 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരുടെ സാമൂഹ്യക്ഷേമം ഉറപ്പാക്കുന്ന കരാറിന്റെ ധാരണാപത്രം (എം.ഒ.യു‌) ഉടന്‍ ഒപ്പുവെച്ചേക്കും. തൊഴില്‍ കരാറെന്ന് വിശേഷിപ്പിക്കാനാകില്ലെങ്കിലും സാമൂഹ്യക്ഷേമ കരാര്‍ ഫലത്തില്‍ തൊഴില്‍ കരാറിന്റെ ഗുണം ചെയ്യും. കഴിഞ്ഞ ദിവസം സൌദി ഉപതൊഴില്‍ മന്ത്രി ഡോ. അബ്ദുല്‍ വാഹിദ് അല്‍ ഹുമൈദുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുമായി ബന്ധപ്പെട്ട് ഏകദേശ ധാരണയായത്. അംബാസഡര്‍ തല്‍മീസ് അഹമ്മദും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. തൊഴില്‍ കരാര്‍ ഒപ്പിടുന്നതിന് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന സൌദി ആ നിലപാടില്‍ നിന്ന് മാറുന്നതിന്റെ സൂചനയായി ഇതിനെ വിധഗ്ദര്‍ വിലയിരുത്തുന്നു. ഇന്ത്യയുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഇതിലൂടെ പൂര്‍ത്തീകരിക്കപ്പെടുന്നത്. സാമൂഹ്യക്ഷേമം ലക്ഷ്യം വെച്ച് യു എ ഇ, ബഹറൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളുമായി ഇന്ത്യക്ക്  തൊഴില്‍ കരാര്‍ നിലവിലുണ്ട്.

2011, ഏപ്രിൽ 19, ചൊവ്വാഴ്ച

നോവലിസ്റ്റ് ബെന്യാമിന് സ്വീകരണം നല്‍കുന്നു

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: എഫ്.സി.സി ലൈബ്രറി അംഗങ്ങളുടെ കൂട്ടായ്മയായ എഫ്.സി.സി വായനക്കുട്ടത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി മലയാളി എഴുത്തുകാരില്‍ ശ്രദ്ധേയനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ബെന്യാമിന് സ്വീകരണം നല്‍കുന്നു.


ഈമാസം 28ന് ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്വീകരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ആടുജീവിതം നോവല്‍ സായാഹ്നം, എഴുത്തുകാരുടെ സംഗമം, എഫ്.സി.സി ലൈബ്രറി പുസ്തകശേഖരണ ഉദ്ഘാടനം തുടങ്ങി വ്യത്യസ്ത പരിപാടികളിലും അദ്ദേഹം പങ്കെടുക്കും. പരിപാടിയില്‍ ദോഹയിലെ കലാസാഹിത്യ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.

ഫോക്കസ് ഖത്തര്‍ മെഡിക്കല്‍ കൌണ്‍സില്‍ രൂപീകരിച്ചു

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ:  ഫോക്കസ് ഖത്തര്‍ അതിന്റെ ഹെല്‍ത്ത് കെയര്‍ ഡിപ്പാര്‍ട്ട്മെന്റിനു കീഴില്‍ മെഡിക്കല്‍ കൌണ്‍സില്‍ രൂപീകരിച്ചു. ചെയര്‍മാനായി ഡോ. ബിജു ഗഫൂറിനെയും ജനറല്‍ കണ്‍വീനറയി ഡോ. നിഷാനെയും തെരഞ്ഞെടുത്തു. ആരോഗ്യ സേവന മേഘലയില്‍ ഫോക്കസ് നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുകയും ആവശ്യമായ

ശാസ്ത്രത്തിന് ഉത്തരം നല്‍കാനാകാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വിശുദ്ധ ഖുര്‍ആനു കഴിയും : ജമാലുദ്ദീന്‍ ഫാറൂഖി

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ശാസ്ത്രത്തിന് ഉത്തരം നല്‍കാന്‍ കഴിയാത്ത പല ചോദ്യങ്ങള്‍ക്കും യുക്തിഭദ്രവും തൃപ്തികരവുമായ വിശദീകരണം നല്‍കാന്‍ വിശുദ്ധ ഖുര്‍ആനു കഴിയും എന്നത് അതിന്റെ അമാനുഷികതയാണ് കാണിക്കുന്നതെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി അഭിപ്രായപ്പെട്ടു.

2011, ഏപ്രിൽ 10, ഞായറാഴ്‌ച

ഡോക്ടര്‍ രോഗി ബന്ധം സൌഹൃദപരമാവണം : ഡോ. വി.പി. ഗംഗാധരന്‍

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: അര്‍ഥം നഷ്ടപ്പെട്ട വിദ്യാഭ്യാസത്തിന്റെ ഉല്‍പന്നങ്ങളായി ആതുരസേവകരില്‍ ചിലരും കമ്പോള സംസ്കാരത്തിന് അടിപ്പെട്ടവരും ചേര്‍ന്ന് കൂടി ആതുരാലയങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണെന്ന് പ്രശസ്ത അര്‍ബുദ രോഗ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍ പറഞ്ഞു. എഫ്.സി.സി സേവന വേദി ഡോ. വി.പി. ഗംഗാധരന്‍ , പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട എന്നിവര്‍ക്കായി സംഘടിപ്പിച്ച സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷമാല്‍ കെ.എം.സി.സി ഹെല്‍പ്പ്ലൈന്‍ അഞ്ചാം വാര്‍ഷികവും ആഘോഷിച്ചു

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: കെ.എം.സി.സി  ഷമാല്‍ ഏരിയാ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പലിശ രഹിത വായ്പാ പദ്ധതിയായ ഹെല്‍പ്പ് ലൈനിന്റെ അഞ്ചാം വാര്‍ഷികം ഷമാലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസിഡണ്ട് എന്‍.കെ.സൈനുദ്ദീന്റെ അദ്ധൃക്ഷതയില്‍ സംസ്ഥാന കെ.എം.സി.സി ജന.സെക്രട്ടറി എ. പി. അബ്ദുറഹ്മാന്‍ ഉല്‍ഘാടനം ചെയ്തു.

2011, ഏപ്രിൽ 9, ശനിയാഴ്‌ച

ദിലീപും കാവ്യാമാധവനും ദോഹയിലെത്തുന്നു

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: മനു ആര്‍ട്‌സ് അവതരിപ്പിക്കുന്ന ദിലീപ് ഷോ അടുത്തമാസം ആറിന് വൈകിട്ട് 5.30ന് മിഡ്മാക് റൗണ്ട്എബൗട്ടിനടുത്തുള്ള പഴയ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ഗ്രൗണ്ടില്‍ നടക്കും. ചലച്ചിത്രതാരങ്ങളായ ദിലീപ്, കാവ്യാമാധവന്‍, ഭാവന, കലാഭവന്‍ മണി, സലിംകുമാര്‍, നാദിര്‍ഷ, ഉണ്ടപക്രു, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ക്കു പുറമെ ബ്ലഫ് മാസ്റ്റേഴ്‌സ് ഫെയിം ധര്‍മജനും പരിപാടിയില്‍ പങ്കെടുക്കും.

2011, ഏപ്രിൽ 7, വ്യാഴാഴ്‌ച

രാഷ്‌ട്രീയാഭിപ്രായം ഓരോ കലാകാരന്റെയും സ്വാതന്ത്ര്യമാണ്‌ : വിനീത് ശ്രീനിവാസന്‍

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: രാഷ്ട്രീയാഭിപ്രായം ഓരോ കലാകാരന്റെയും സ്വാതന്ത്ര്യമാണെന്നതിനാല്‍ ജഗദീഷിനെപ്പോലെയുള്ള കലാകാരന്മാര്‍ക്ക് അവരുടെ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് വിനീത് ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.

2011, ഏപ്രിൽ 2, ശനിയാഴ്‌ച

ഖത്തര്‍ പവര്‍ജിം ഉദ്ഘാടനം ചെയ്തു

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഖത്തര്‍ പവര്‍ ജിം ഇന്ന് (ശനിയാഴ്ച )വൈകിട്ട് 4.30ന് മിസ്റ്റര്‍ യൂണിവേഴ്‌സ് അഹ്മദ് ഹമേദി മന്‍സൂര്‍ ഹമുദ ഉദ്ഘാടനം നിര്‍വഹിച്ചു. അല്‍സദ്ദിലെ ലുലു സെന്ററിന് പിന്‍വശത്തുള്ള ഖത്തര്‍ പവര്‍ ജിംമില്‍ അടുത്ത വര്‍ഷം അഹ്മദ് ഹമേദി ഇവിടെ പരിശീലനം നല്കുന്നതായിരിക്കും.

2011, ഏപ്രിൽ 1, വെള്ളിയാഴ്‌ച

ജി സി സിക്ക് പുതിയ തലവന്‍

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: അബ്ദുറഹ്മാന്‍ ബിന്‍ ഹമദ് അല്‍അതിയ്യ ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ നേതൃപദവിയൊഴിയുന്നു. അതിയ്യയുടെ പിന്‍ഗാമിയും ജി.സി.സിയുടെ അഞ്ചാമത്തെ സെക്രട്ടറി ജനറലുമായി ബഹ്‌റൈന്‍ സ്വദേശിയായ ഡോ. അബ്ദുലത്തീഫ് ബിന്‍ റാശിദ് അല്‍സയ്യാനി നാളെ സ്ഥാനമേല്‍ക്കും.

എം ഇ എസ് സ്കൂളിനു പുതിയ സാരഥികള്‍


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: എംഇഎസ് ഇന്ത്യന്‍ സ്കൂള്‍ മുന്‍ ജനറല്‍ സെക്രട്ടറിയും ട്രഷററുമായ ബി.എം. സിദ്ദീഖിനെ ഭരണസമിതി പ്രസിഡന്റായി തിരഞ്ഞെടുത്തു. മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് എ.ഷംസുദ്ദീനെയും ജനറല്‍ സെക്രട്ടറിയായും ഉസ്മാനെയും ട്രഷററായും തിരഞ്ഞെടുത്തു.