2011, മാർച്ച് 11, വെള്ളിയാഴ്‌ച

അഴിമതി അന്വേഷണങ്ങള്‍ പ്രഹസനങ്ങൾ മാത്രം

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: രാജ്യത്തെ ഗ്രസിച്ചുകഴിഞ്ഞ അഴിമതികള്‍ക്കെതിരെ ക്രിയാത്മക പ്രതിരോധം ഉയര്‍ന്നുവരണമെന്ന് ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍  സംഘടിപ്പിച്ച 'അഴിമതിക്കാലത്തെ ഭരണകൂടവും ജുഡീഷ്യറിയും' സെമിനാര്‍ ആവശ്യപ്പെട്ടു. രാജ്യത്ത് നടക്കുന്ന അഴിമതി കുംഭകോണങ്ങള്‍ക്കെതിരെയുള്ള അന്വേഷണങ്ങള്‍ പ്രഹസനങ്ങളായിത്തീരുന്നു. 
 പൊതുസമൂഹത്തിന്റെ നിസ്സംഗതയും അജ്ഞതയും ഒരു പരിധിവരെ അഴിമതി വളരാന്‍ ഇടയാക്കുന്നുണ്ട്. അഴിമതിയുടെ കറപുരളാത്ത രാഷ്ട്രീയകക്ഷികള്‍ ഇന്ത്യയില്‍ അപൂര്‍വമാണ്.
ജുഡീഷ്യറിപോലും അഴിമതിയുടെ നിഴലിലാണിപ്പോൾ ‍. ജുഡീഷ്യറിയെയും ഭരണകൂടത്തെയും അഴിമതിയുടെ സ്വാധീനത്തില്‍ നിന്ന് മോചിപ്പിക്കാന്‍ വിവരാവകാശ നിയമം പോലുള്ള സംവിധാനങ്ങള്‍ ജനങ്ങള്‍ ആയുധമാക്കണം. അഴിമതി വിരുദ്ധ പോരാട്ടങ്ങളില്‍ സൈബര്‍ലോകം നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.

പി.കെ. നിയാസ് വിഷയം അവതരിപ്പിച്ചു. താജ് ആലുവ മോഡറേറ്ററായിരുന്നു. സി.കെ. ബാലൻ ‍, അഡ്വ. സോനു അഗസ്റ്റിൻ ‍, ഉസ്മാന്‍ പാറക്കടവ്, അഡ്വ. ജാഫര്‍ഖാന്‍ എന്നിവര്‍ സംസാസരിച്ചു. സുഹൈല്‍ സ്വാഗതവും കെ.എൻ ‍. ശശിധരന്‍ നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ