2011, മാർച്ച് 9, ബുധനാഴ്‌ച

ഇസ് ലാഹി സെന്റര് ഖുര്ആന് വിജ്ഞാന പരീക്ഷ 15ാം ഘട്ടം മാര്ച്ച് 11 വെള്ളിയാഴ്ച

കുവൈത്ത്: കേരള ഇസ് ലാഹി സെന്റര് ഖുര്ആന് ഹദീസ് ലേണിംഗ് വിഭാഗം കുവൈത്ത് മലയാളികള്ക്കായി സംഘടിപ്പിച്ച് വരുന്ന ഖുര്ആന് വിജ്ഞാന പരീക്ഷയുടെ 15 ാം ഘട്ടം  മാര്ച്ച് 11 ന് വെള്ളിയാഴ്ച വൈകിട്ട്  കുവൈത്തിലെ മൂന്ന് കേന്ദ്രങ്ങളില് വെച്ച് നടക്കുമെന്ന് സെന്റര് ഭാരവാഹികള് പത്രക്കുറിപ്പില് അറിയിച്ചു.
 പരീക്ഷക്ക് പരിശുദ്ധ ഖുര്ആനിലെ 45, 46 അദ്ധ്യായങ്ങളായ അല്ജാസിയ, അഹ്ഖാഫ് എന്നിവയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. മര്ഹൂം മുഹമ്മദ് അമാനി മൌലവി രചിച്ച ഖുര്ആന് പരിഭാഷയുടെ ഹാന്റ്ബുക്ക് ഇതിനായി പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. ആവശ്യമുള്ളവര്ക്ക് ഇസ് ലാഹി സെന്റര് വൈബ് സൈറ്റില് (www.islahikuwait.orgഡൌണ് ലോഡ് ചെയ്യാനുള്ള അവസരമുണ്ട്. 80 മാര്ക്ക് ഒബ്ജക്ടീവ് ചോദ്യങ്ങളും 20 മാര്ക്ക് വിശദീകരണം എഴുതാനുള്ളതുമായിരിക്കും. പരീക്ഷയില് പങ്കെടുക്കുന്നവര് അസര് നമസ്കാരനന്തരം പരീക്ഷാ കേന്ദ്രങ്ങളായ സാല്മിയ പ്രൈവറ്റ് എഡ്യൂകക്കേഷന് ഹാള്, ഫഹാഹീല് ദാറുല് ഖുര്ആന്, ജഹറ ജംഇയ്യത്ത് ഇഹ് യാഉത്തുറാസുല് ഇസ് ലാമി ഹാള് എന്നിവടങ്ങളില് നേരിട്ട് ഹാജറാവേണ്ടതാണ്. വൈകിട്ട് 4.15 മുതല് 5.45 വരെയാണ് പരീക്ഷ സമയം. മഗ് രിബ് നമസ്കാരനന്തരം സാല്മിയയിലും ജഹറയിലും പൊതുപ്രഭാഷണവും ശേഷം പരീക്ഷയുടെ ചോദ്യങ്ങള്ക്കുള്ള ഉത്തരങ്ങള് അറിയാനുള്ള അവസരം ഉണ്ടായിരി ക്കുമെന്നും  സെന്റര് ഖുര്ആന് ഹദീസ് ലേണിംഗ് വിഭാഗം സിക്രട്ടറി ഫൈസല് ഒളവണ്ണ അറിയിച്ചു. വിശദ വിവരങ്ങള്ക്ക് 97200785, 97686620, 22432079, 23915217  എന്നീ നന്പറുകളില് ബന്ധപ്പെടാവുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ