2011, മാർച്ച് 27, ഞായറാഴ്‌ച

ലോജിക് ഫ്രഷ് മാര്‍ട് ഉദ്ഘാടനം ചെയ്തു

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ. ഖത്തറിലെ  പ്രമുഖ സംരംഭകരായ ലോജിക് ഗ്രൂപ്പ് വകറയിലെ യസ്ദാന്‍ വില്ലേജ് നാലില്‍ ആരംഭിച്ച ലോജിക്  ഫ്രഷ് മാര്‍ട്  ഗ്രൂപ്പ് ചെയര്‍മാന്‍ ജുമ ഖമീസ് അല്‍ മുറൈഖി ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടര്‍ ടി.വി. എച്ച്. യൂസുഫ്, ഓപറേഷന്‍സ് മാനേജര്‍ റജീബ് ലാല്‍ എന്നിവര്‍ പങ്കെടുത്തു.
 യസ്ദാന്‍ വില്ലേജ് നാലില്‍ താമസിക്കുന്ന പഴങ്ങളും പച്ചക്കറികളും മറ്റു നിത്യോപയോഗ സാധനങ്ങളും മിതമായ വിലയില്‍ ലഭ്യമാകുകയാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെ ന്ന് മാനേജിംഗ് ഡയറക്ടര്‍ ടി.വി. എച്ച്. യൂസുഫ്, പറഞ്ഞു.ദോഹയിലെ മറ്റേത് വ്യാപാര സംരംഭങ്ങളോടും കിടപിടിക്കാവുന്ന വിലയും സേവനങ്ങളുടെ ഗുണനിലവാരവും മുഖമുദ്രയാക്കി ലോജിക് ഗ്രൂപ്പ് പുതിയ സംരംഭങ്ങളുമായി മുന്നോട്ടുപോവുകയാണെന്ന് അദ്ദേഹം പറഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ