2011, മാർച്ച് 27, ഞായറാഴ്‌ച

ഡോക്‌ടേഴ്‌സ് പോളിക്ലിനിക് ഉദ്ഘാടനം ചെയ്തു


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: അനാവശ്യമായ ടെസ്റ്റുകള്‍ ഒഴിവാക്കി രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച ചികില്‍സ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഡോക്‌ടേഴ്‌സ് ഗ്രൂപ്പ് അധികൃതര്‍ പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പരിചയ സമ്പന്നരായ ഡോക്ടര്‍മാരാണ് ക്ലിനിക്കില്‍ സേവനമനുഷ്ഠിക്കുന്നത്.
രാവിലെ ഏഴ് മുതല്‍ രാത്രി 11 വരെയാണ് പ്രവര്‍ത്തന സമയം. ഗ്രൂപ്പിന് കീഴില്‍ വക്‌റയില്‍ സ്‌പെഷാലിറ്റി പോളിക്ലിനിക് വൈകാതെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഒപ്പം മള്‍ട്ടിസ്‌പെഷാലിറ്റി ആശുപത്രി സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്നും പോളിക്ലിനിക് എം.ഡി ഡോ. സാഹിര്‍ അലി പറഞ്ഞു.

അബൂഹമൂറില്‍ ഡോക്‌ടേഴ്‌സ് പോളിക്ലിനിക് പത്മശ്രീ എം.എ യൂസുഫലിയാണ് ഉദ്ഘാടനം ചെയ്തു.  ദോഹ ബാങ്ക് സി.ഇ.ഒ ആര്‍ . സീതാരാമന്‍ ‍, ബെഹ്‌സാദ് ഗ്രൂപ്പ് ചെയര്‍മാന്‍ പത്മശ്രീ അഡ്വ. സി.കെ മേനോന്‍ ‍, എം.കെ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അശ്‌റഫ് അലി എം.എ, ഡോക്‌ടേഴ്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെ.പി അലി എന്നിവരും ഖത്തറിലെ സാമൂഹിക, വാണിജ്യ മേഖലകളില്‍ നിന്നുള്ള പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ