2011, മാർച്ച് 23, ബുധനാഴ്‌ച

ആര്‍ എസ് സി ബുക്ടെസ്റ് വെള്ളിയാഴ്ച 200 കേന്ദ്രങ്ങളില്‍

ദോഹ : മീലാദ് കാമ്പയിന്റെ ഭാഗമായി രിസാല സ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന നാലാമത് ബുക് ടെസ്റ് വെള്ളിയാഴ്ച ഉച്ചക്കു ശേഷം ഗള്‍ഫ് രാജ്യങ്ങളിലെ 200 കേന്ദ്രങ്ങളില്‍ നടക്കും. രിസാല മദീന പതിപ്പ് അവലംബമാക്കി ഗള്‍ഫില്‍ ഒരേ സമയം നടക്കുന്ന പരീക്ഷയില്‍ പങ്കെടുക്കുന്നതിന് 5,000 ലധികം പേര്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടണ്‍്.
 ആര്‍ എസ് സി യൂണിറ്റ്, സോണ്‍ ഘടകങ്ങളുടെ നേതൃത്വത്തിലാണ് സെന്ററുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. എക്സാമിനര്‍മാരെ നിശ്ചയിച്ച് പരിശീലനം പൂര്‍ത്തിയായിട്ടുണ്ടണ്‍്. രജിസ്ട്രേഷന്‍, ചോദ്യപേപ്പര്‍ വിതരണം, ഫലപ്രഖ്യാപനം എന്നിവയെല്ലാം പൂര്‍ണമായും ഓണ്‍ലൈനിലൂടെയാണ് നടത്തുന്നത്. പരീക്ഷാ ദിവസം തന്നെ സോണ്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന മൂല്യ നിര്‍ണയ ക്യാമ്പില്‍ ഉത്തരക്കടലാസുകള്‍ പരിശോധിച്ച് മാര്‍ക്കുകള്‍ ഓണ്‍ലൈനില്‍ എന്റര്‍ ചെയ്യും. തുടര്‍ന്ന് പരീക്ഷാ കണ്‍ട്രോള്‍ബോര്‍ഡ് പുനപരിശോധന നടത്തിയാണ് ഫലം പ്രഖ്യാപിക്കുക. വിജയികള്‍ക്ക് ഗള്‍ഫ്, നാഷണല്‍ അടിസ്ഥാനത്തില്‍ സമ്മാനങ്ങള്‍ നല്‍കും. ഗള്‍ഫ് ചാപ്റ്റര്‍ തലത്തില്‍ കണ്‍ട്രോള്‍ ബോര്‍ഡും നാഷണല്‍, സോണ്‍ തലങ്ങളില്‍ ചീഫുമാരും സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍മാരുമാണ് ബുക് ടെസ്റ്റിന്റെ മുന്നൊരുക്കങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.

ഖത്തറിലെ വിവിധ സോണലുകളില്‍ നിന്നും ബുക് ടെസ്റിന് പങ്കടുക്കുന്നവര്‍ക്കുള്ള രജിസ്ട്രേഷന്‍ മാര്‍ച്ച് 23 ന് സമാപിച്ചു. പരീക്ഷാര്‍ത്ഥികള്‍ക്ക് ദോഹയിലെ പഴയ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളിലും അല്‍ഖോറിലെ നാഷണല്‍ നഴ്സറി സ്കൂളിലും സെന്ററുകള്‍ ഒരുക്കിയതായി ബുക്ടെസ്റ് നാഷണല്‍ ചീഫ് അബ്ദുല്‍ ജലീല്‍ ഇര്‍ഫാനി അറിയിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ