2011, മാർച്ച് 23, ബുധനാഴ്‌ച

ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റിനു തുടക്കമായി


നൂറു മുഹമ്മദ്‌ ഒരുമനയൂര്‍
അബുദാബി: ഇന്ത്യാ കണ്ട എക്കാലത്തെയും മികച്ച വോളിബോള്‍ താരമായിരുന്ന ജിമ്മി ജോര്‍ജ് ന്‍റെ  സ്മരണാര്‍ത്ഥം കഴിഞ്ഞ പതിനാറു വര്‍ഷമായി അബുദാബി കേരളാ സോഷ്യല്‍ സെന്‍റെര്‍ സംഘടിപ്പിച്ചുവരുന്ന ജിമ്മി ജോര്‍ജ് സ്മാരക അന്താരാഷ്ട്ര  വോളിബോള്‍ ടൂര്‍ണമെന്റ്   അബുദാബി അല്‍ ജസീറ ക്ലബില്‍ തുടക്കമായി.
അല്‍ ജസീറ ക്ലബില്‍ നടന്ന ഉത്ഘാടനചടങ്ങില്‍ കേരളാ സോഷ്യല്‍ സെന്‍റെര്‍ പ്രസിഡന്റ്   കെ.ബി.മുരളി, യു.എ.ഇ എക്സ്ചേഞ്ച് സെന്റെര്‍ സി.ഇ.ഒ സുദീര്‍ കുമാര്‍ ഷെട്ടി, ക്ലബ് ഡയരക്ടെര്‍ അഹമ്മദ് അല്‍ ഹംരി എന്നിവര്‍ സംബന്ധിചു.

ഇക്കൊല്ലം മുതല്‍  അബുദാബി അല്‍ ജസീറ ക്ലബുമായി സഹകരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളാ സോഷ്യല്‍ സെന്‍റെര്‍ ഓപ്പണ്‍ കോര്‍ട്ടിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചു വരുന്നത് . സെന്‍റെര്‍ കോര്‍ട്ട് കാണികളുടെ ബാഹുല്യം നിമിത്തം അസൌകര്യപെട്ടതിനാല്‍ മറ്റുള്ള സുരക്ഷാ നടപടികള്‍ പാലിക്കപെടെണ്ടാതിനാലും അല്‍ ജസീറ ക്ലബുമായി സഹകരിക്കുകയായിരുന്നു.

ജിമ്മി ജോര്‍ജ് ഇറ്റലിയിലെ ക്ലുബ് ഇറ്റലിയക്കു കളിക്കുന്നതിനു മുന്‍ബ് ആദ്യമായി അബുദാബി പോലീസിനു വേണ്ടി കളിച്ചിരുന്നത് ഇന്നത്തെ അല്‍ ജസീറ ക്ലബിലായിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പൊതുജന പങ്കാളിത്യം ഉള്ള ഒരു ടൂര്‍ണ്ണമെന്‍റ്  ആണു കെ.സ്.സി യുടേത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ