2011, മാർച്ച് 6, ഞായറാഴ്‌ച

ദോഹ ഗ്രാന്റ് പ്രിക്‌സ് കൊനേരു ഹംപിക്ക്

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ദോഹ ഗ്രാന്റ് പ്രിക്‌സ് വനിതാ ചെസ് ചാമ്പ്യന്‍ഷിപ്പ് ഇന്ത്യന്‍ ഗ്രാന്റ് മാസ്റ്റര്‍ കൊനേരു ഹംപിക്ക്. ചൈനീസ് ഗ്രാന്റ്മാസ്റ്റര്‍ സൂ ചെനിനെ തോല്‍പിച്ചാണ് ഹംപി ജേതാവായത്.  
അവസാന മല്‍സരം വരെ ഹംപിക്കൊപ്പമുണ്ടായിരുന്ന അര്‍മീനിയന്‍ താരം എലീന ഡാനിയേലിയനാണ് രണ്ടാം സ്ഥാനത്ത്. അവസാന കളിയില്‍ എലീനയെ ബള്‍ഗേറിയയുടെ സ്‌റ്റെഫനോവ സമനിലയില്‍ പിരിഞ്ഞതിനാലാണ് ഹംപി വിജയിച്ചത്.

ഈ നേട്ടത്തോടെ ഈ വര്‍ഷത്തെ ലോക വനിതാ ചെസ് ചാമ്പ്യന്‍ഷിപ്പിനുവേണ്ടി ചൈനീസ് ഗ്രാന്റ് മാസ്റ്റര്‍ ഹൂ യിഫാനെ നേരിടാന്‍ ഹംപി യോഗ്യത നേടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ