2011, മാർച്ച് 25, വെള്ളിയാഴ്‌ച

ഹൃദായാഘാതവും ഹൃദയസ്‌തംബനവും ഒന്നല്ല

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഹൃദയാഘാതം കാരണം ഹൃദയ സ്‌തംബനം ഉണ്ടായേക്കാം. ഹൃദയാഘാതം സംഭവിച്ച വ്യക്തിയെ ഹൃദയ സ്‌തംബനത്തില്‍ നിന്ന്‌ രക്ഷപ്പെടുത്താന്‍  Cardiopulmonary resuscitation (C.P.R) എന്ന വൈദ്യ ശാസ്‌ത്ര നാമത്താല്‍  അറിയപ്പെടുന്ന പ്രാഥമിക ശുശ്രൂഷ കൊണ്ട് കഴിയുമെന്ന്  ഡോക്‌ടര്‍ അബ്‌ദുല്‍ റഷീദ് പറഞ്ഞു.
 ഉദയം പഠനവേദിയും ഹമദ്‌ മെഡിക്കല്‍ കോര്‍പറേഷനിലെ അന്തര്‍ ദേശീയ പരിശീലന വിഭാഗവുമായി സഹകരിച്ച്‌ കൊണ്ട് സംഘടിപ്പിച്ച പ്രാഥമിക ശുശ്രൂഷാ പഠന ശില്‍പശാലയില്‍  ക്ലാസെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദ്ദേഹം.

യാസിറിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ,ഉദയം പഠനവേദി പ്രസിഡന്റ്‌ അബ്‌ദുല്‍ അസീസ്‌ മഞ്ഞിയില്‍ സ്വാഗതവും പ്രോഗ്രാം  കോഡിനേറ്റര്‍ അബ്‌ദുല്‍ ജലീല്‍  ‍ എം.എം നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ