2016, നവംബർ 11, വെള്ളിയാഴ്‌ച

രൂപയുടെ മൂല്യം കുറഞ്ഞു


മുംബൈ: ഡോളറി​െനതിരെ രൂപയുടെ വിനിമയ  മൂല്യം 62 പൈസ കുറഞ്ഞ്​ 67.32 രൂപയായി.ഇന്ത്യയിലെ ഒാഹരി വിപണികളും ഇപ്പോൾ നഷ്​ടത്തിലാണ്​ വ്യാപാരം നടത്തികൊണ്ടിരിക്കുന്നത്.

​ബോംബൈ സൂചിക സെൻസെക്​സ്​ തുടക്കത്തിൽ തന്നെ 383  പോയിൻറി​െൻറ നഷ്​ടം രേഖപ്പെടുത്തി. ദേശീയ സൂചിക നിഫ്​റ്റിയും 69 പോയിൻറി​െൻറ നഷ്​ടത്തിലാണ്​ വ്യാപാരം നടത്തുന്നത്​.

അമേരിക്കൻ തെരഞ്ഞെടുപ്പും, നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനവുമാണ്​ വിപണിയെ സ്വാധീനിച്ചതെന്നാണ്​ സൂചന.

1 KWD =223.043 INR
1 BHD =179.557 INR
1 OMR =175.741 INR
1 USD = 67.6896INR
1 AED =18.4284 INR
1 QAR =18.5930 INR
1 SAR =18.0477 INR

http://www.xe.com/


.

2016, നവംബർ 8, ചൊവ്വാഴ്ച

സവ കിഴക്കന്‍ പ്രവിശ്യ കുടുംബവേദി രൂപീകരണവും അത്താഴവിരുന്നും വ്യാഴാഴ്ച വൈകിട്ട് ദമ്മാമില്‍


ദമ്മാം: സൗദിയിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ സൗദി ആലപ്പുഴ വെല്‍ഫെയര്‍ അസോസിയേഷന്‍ കിഴക്കന്‍ പ്രവിശ്യയുടെ കുടുംബ വേദി  രൂപീകരണവും അത്താഴവിരുന്നും വിപുലമായ പരിപാടികളോടെ  നവംബര്‍ 10 വ്യാഴാഴ്ച വൈകിട്ട് 7.30 ന്  ദമ്മാമിലെ ദമ്മാം ഖോബാര്‍ എക്സ്പ്രസ്സ്‌ വെയ്ക്ക് സമീപമുള്ള  സ്കാന്‍ പാര്‍ക്കില്‍ (കുവൈറ്റി പാര്‍ക്ക്‌ ) വെച്ച് നടത്തുമെന്ന് സവ കിഴക്കന്‍ പ്രവിശ്യ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0549113921, 0509950580 എന്നീ നമ്പരുകളിലോ, ഇ മെയിൽ ഐഡി:  sawaepksa@gmail.com ബന്ധപ്പെടാം

2016, നവംബർ 3, വ്യാഴാഴ്‌ച

പ്രവാസി മലയാളികള്‍ ഇന്ത്യന്‍ സമൂഹത്തിന് അഭിമാനം. ഇന്ത്യന്‍ അംബാസിഡര്‍

ദോഹ: ഖത്തറിലെ പ്രവാസി മലയാളികള്‍ ഇന്ത്യന്‍ സമൂഹത്തിനാകമാനം അഭിമാനമാണെന്നും ഖത്തറിന്‍റെ വളര്‍ച്ചാവികാസത്തിലെ മലയാളികളുടെ പങ്ക് ശ്ളാഘനീയമാണെന്നും ഇന്ത്യന്‍ അംബാസിഡര്‍ പി. കുമരന്‍ അഭിപ്രായപ്പെട്ടു. മീഡിയ പ്ലളസും ഫ്രന്‍റ്സ് കള്‍ചറല്‍ സെന്‍ററും സംയുക്തമായി സംഘടിപ്പിച്ച അറുപതാമത് കേരളപ്പിറവി ദിനാഘോഷപരിപാടികള്‍ എഫ്.സി.സി. ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികളുടെ കര്‍മോല്‍സുകതയും ക്രിയാത്മകതയും മാതൃകാപരമാണ്. ഖത്തറിലെ വിദേശകാര്യ മന്ത്രാലയത്തിലേയും ആഭ്യന്തര മന്ത്രാലയത്തിലേയുമൊക്കെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും മന്ത്രിമാരുമായുമൊക്കെ നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ സമൂഹത്തെക്കുറിച്ച് വലിയ മതിപ്പാണ് ബന്ധപ്പെട്ടവര്‍ പ്രകടിപ്പിച്ചത്. ഇതില്‍ നല്ലൊരു ശതമാനവും ഖത്തറിലെ മലയാളി സമൂത്തിന് അവകാശപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.  
ഇന്ത്യ ഒരു പുന്തോപ്പാണ്. കേരളം ആ പൂന്തോപ്പിലെ മനോഹരമായ ഒരു ഭാഗവും. കേരളത്തിന്‍റെ  സൗന്ദര്യവും സൗരഭ്യവും രാഷ്ട്രത്തിന്‍റെ മൊത്തം മനോഹാരിതക്ക് മാറ്റുകൂട്ടുമെന്ന് അംബാസിഡര്‍ പറഞ്ഞു. 

ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്‍റെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അംബാസിഡര്‍ പറഞ്ഞു. കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതിന് എല്ലാ ഇന്ത്യക്കാരും എംബസിയുടെ വെബ്സൈറ്റും സോഷ്യല്‍ മീഡിയ വിലാസവും പ്രയോജനപ്പെടുത്തണം. എംബസിയുടെ സേവനങ്ങളും വിജ്ഞാപനങ്ങളുമൊക്കെ സമയാസമയങ്ങളില്‍ ലഭിക്കുവാന്‍ ഇത് സഹായകമാകും. 

ഇന്ത്യയിലെ ടൂറിസം മേഖലയിലും നിക്ഷേപ രംഗത്തും ഉണര്‍വുണ്ടാക്കുവാനുള്ള നടപടികളും ആവശ്യമാണ്. വിശിഷ്യാ കേരളത്തിലെ ആയുര്‍വേദവും പ്രകൃതി സൗന്ദര്യവുമൊക്കെ ടൂറിസത്തിനും നിക്ഷേപത്തിനും പ്രയോജനപ്പെടുത്തണം. റിക്രൂട്ട്മെന്‍റ് രംഗത്തെ ചതിയും ചൂഷണങ്ങളും അവസാനിപ്പിക്കുവാന്‍ സമൂഹം ജാഗ്രത പാലിക്കണമെന്ന് അംബാസിഡര്‍ ഉദ്ബോധിപ്പിച്ചു. 
2017 ജനുവരിയില്‍ ബാംഗ്ളൂരില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിനത്തില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കണമെന്ന് അംബാസിഡര്‍ ആവശ്യപ്പെട്ടു. 

ഫ്രന്‍റ്സ് കള്‍ചറല്‍ സെന്‍റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബു റഹ്മാന്‍ കിഴിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യന്‍ കള്‍ചറല്‍ സെന്‍റര്‍ പ്രസിഡണ്ട് കെ. ഗീരീഷ് കുമാര്‍, ഐ.ബി.പി.എന്‍. പ്രസിഡണ്ട് കെ. എം. വര്‍ഗീസ്, ഇന്‍കാസ് പ്രസിഡണ്ട് കെ.കെ ഉസ്മാന്‍, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് കെ.ടി. അബ്ദുറഹിമാന്‍, ഡോ. എം. പി. ഷാഫി ഹാജി (കെ.എം.സി.സി), അനീസു റഹ്മാന്‍ (കള്‍ചറല്‍ ഫോറം) ശംസീര്‍ അരിക്കുളം (സംസ്കൃതി), ശുക്കൂര്‍ കിനാലൂര്‍, ഉസ്മാന്‍ മുഹമ്മദ്, സി.കെ. റാഹേല്‍ എന്നിവര്‍ സംസാരിച്ചു.

ഭവന്‍സ് പബ്ളിക് സ്ക്കൂളിലെ അധ്യാപകരായ ഷൈജു, വിജീഷ്, മുഹമ്മദ് സ്വാലിഹ് എന്നിവരവതരിപ്പിച്ച നാടന്‍ പാട്ടും വിദ്യാര്‍ഥിനി അക്ഷജയുടെ കവിതാ പാരായണവും ശാന്തിനികേതന്‍ ഇന്ത്യന്‍ സ്ക്കൂളിലെ വിദ്യാര്‍ഥിനികളായ സനൂജ സുലൈമാന്‍, സന സുലൈമാന്‍, നജ ഹമീദ് എന്നിവര്‍ അവതരിപ്പിച്ച സന്ദേശ പ്രധാനമാ സംഘഗാനവും പരിപാടിക്ക് മികവേകി. 

മീഡി പ്ലളസ് സി.ഇ.ഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. പരിപാടി അവതരിപ്പിച്ച വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള സമ്മാനങ്ങള്‍ ഓര്‍ക്കിഡ് ഇന്‍റര്‍നാണല്‍ മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ഗഫ്ഫാര്‍, ക്വാളിറ്റി ലാബ് മാനേജിംഗ് ഡയറക്ടര്‍ ജോസി മത്തായ് എന്നിവര്‍ വിതരണം ചെയ്തു


ഇസ്ലാമിക് സ്റ്റുഡന്റ്സ് കോൺഫറൻസ് (ഇസ്കോൺ ) 2016 നവമ്പർ 11,12 തീയ്യതികളിൽ

കുവൈത്ത്: കേരളാ  ഇസ്‌ലാഹീ സെന്ററിന്റെ  ആഭിമുഖ്യത്തിൽ അഞ്ചാമത് കുവൈത്ത് ഇസ്‌ലാമിക് വിദ്യാർത്ഥി സമ്മേളനം നവംബർ 11, 12 (വെള്ളി, ശനി) ദിവസങ്ങളിൽ  ഖുർതുബ  ജംഇയ്യത്ത് ഇഹ് യാഉതുറാസുൽ ഇസ്‌ലാമി ഹാളിൽ വെച്ച്     സംഘടിപ്പിക്കുന്നു.

വിദ്യാർത്ഥി  സമ്മേളനത്തിലേക്ക്  കുവൈത്തില്‍  നിന്നുമുള്ള  കുട്ടിയ്ക്ളുടെ രെജിസ്ട്രേഷന്‍ ആരംഭിച്ചതായി  ഭാരവാഹികള്‍ അറിയിച്ചു. അറിവ് സമാധാനത്തിനു  എന്ന  പ്രമേയത്തില്‍  സംഘടിപ്പിക്കുന്ന  സമ്മേളനത്തില്‍ ആധുനിക വിദിയാര്‍ത്തി  സമൂഹത്തിനു ദിശാബോധം  നല്‍കുന്ന വ്യതിയസ്ഥ  ക്ലാസ്സുകളും, പ്രഭാഷണങ്ങളും ഉണ്ടായിരിക്കുന്നതാണ്.

ഇസ്ലാഹീ  സെന്റെറിന്റെ  യുനിറ്റുകള്‍ വഴിയും  ഓണ്‍ ലൈന്‍ വഴിയും രെജിസ്ട്രേഷന്‍  ചെയ്യാവുന്നതാണ്. isconkwt@gmail.com , www.islahikuwait.org

പരിപാടിയുടെ വിജയത്തിനായി  പി.എൻ . അബ്ദുൽ ലത്തീഫ്  മദനി ചെയർമാനും  ടി.പി.അബ്ദുൽ അസീസ്  ജനറൽ കൺവീനറുമായി വിപുലമായ  സ്വാഗതസംഘം രൂപീകരിച്ചു  പ്രവർത്തനമാരംഭിച്ചു.മറ്റു ഭാരവാഹികൾ: സി.പി. അബ്ദുൽ അസീസ് (വൈസ് ചെയർമാൻ),   മുഹമ്മദ്  അസ്‌ലം കാപ്പാട് (കൺവീനർ), അമീൻ ഹവല്ലി, പി.എൻ. അബ്ദുറഹിമാൻ (ജോ. കൺവീനർമാർ).  വകുപ്പു ഭാരവാഹികൾ  ചെയർമാൻ, കൺവീനർ  എന്ന ക്രമത്തിൽ:ഡോ. യാസിർ, സുനാഷ് ഷുക്കൂർ (പ്രോഗ്രാം), സജ്ജാദ്, ഷാജു പൊന്നാനി (പബ്ലിസിറ്റി), മുദാർ കണ്ണ്, ഇംതിയാസ്‌ (രെജിസ്ട്രേഷൻ), അബ്ദുസ്സമദ് എ.എം, സക്കീർ കൊയിലാണ്ടി (വെന്യൂ) ഹാഫിദ് മുഹമ്മദ് അസ്‌ലം, റഫീഖ് കണ്ണൂക്കര (ഫുഡ് & റിഫ്രഷ്മെന്റ്), ഹാറൂൻ അബ്ദുൽ അസീസ്, നജീബ് പാടൂർ (വളണ്ടിയർ), ഷബീർ നന്തി, എൻ.കെ. അബ്ദുസ്സലാം (പബ്ലിക് റിലേഷൻ), സാദിഖ് അലി, ടി.ടി. അബൂബക്കർ കോയ (ഫൈനാൻസ്), ജലാൽ മൂസ കണ്ണൂർ, അസ്ഹർ അത്തേരി (റിസപ്‌ഷൻ), അബ്ദുല്ല കാഞ്ഞങ്ങാട്, ഹബീബ് കടലുണ്ടി (സ്റ്റാൾ), മുജീബ് കണ്ണൂർ, സഊദ് കോഴിക്കോട് (ലൈറ്റ് & സൗണ്ട്), ഡോ. അബ്ദു റഹ്മാൻ, സുബിൻ യൂസഫ് (മെഡിക്കൽ), ഉമർ ബിൻ അബ്ദുൽ അസീസ്, ജാഫർ കൊടുങ്ങല്ലൂർ (ട്രാൻസ്‌പോർട്), മുഹമ്മദ് അലി, കെ.സി.അബ്ദുൽ മജീദ് (ഡിസിപ്ലിൻ) എന്നിവരെ തിരഞ്ഞെടുത്തു.

ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് അവാര്‍ഡ്


ദോഹ: ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് ഏറ്റവും നൂതനമായ മാര്‍ക്കറ്റിംഗ് ഉല്‍പന്നത്തിനുള്ള അവാര്‍ഡ് നല്‍കി കോഴിക്കോട് സര്‍വകലാശാല ആദരിച്ചു. 

സര്‍വകലാശാലയുടെ സ്‌ക്കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസിന് കീഴിലുള്ള കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് വകുപ്പാണ് ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. മാനേജ്‌മെന്റ് വിദ്യാര്‍ഥികളുടെ മാര്‍ക്കറ്റിംഗ് ഗവേഷണത്തിന്റെ ഭാഗമായി തെരഞ്ഞെടുത്ത ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി ഉപഭോക്താക്കള്‍ക്കും സംരംഭകര്‍ക്കും ഒരുപോലെ ഉപകാരപ്രദവും ആകര്‍ഷകവുമാണെന്ന് അവാര്‍ഡ് കമ്മറ്റി വിലയിരുത്തി. ഇതാദ്യമായാണ് വിദേശത്ത് നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു ഡയറക്ടറിയെ സര്‍വകലാശാല അവാര്‍ഡിന് തിരഞ്ഞെടുക്കുന്നത്. 

യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ സര്‍വകലാശാല വൈസ് ചാര്‍സിലര്‍ ഡോ. കെ. മുഹമ്മദ് ബഷീറില്‍ നിന്നും ഡയറക്ടറി ചീഫ് എഡിറ്ററും മീഡിയ പ്ലസ് സി. ഇ. ഒ. യുമായ അമാനുല്ല വടക്കാങ്ങര അവാര്‍ഡ് ഏറ്റുവാങ്ങി. പ്രോ വൈസ് ചാന്‍സിലര്‍ ഡോ. പി. മോഹന്‍, കൊമേര്‍സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് വകുപ്പ് മേധാവി ഡോ. വിജയ ചന്ദ്രന്‍ പിള്ള, സ്റ്റാഫ് കോര്‍ഡിനേറ്റര്‍ ഡോ. ബി. ജോണ്‍സണ്‍, ഫാക്കള്‍ട്ടി മെമ്പര്‍ ഡോ. ഇ.കെ. സതീശ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 

കഴിഞ്ഞ പത്തുവര്‍ഷമായി തുടര്‍ച്ചയായി കൂടുതല്‍ പുതുമകളോടെയാണ് മീഡിയ പ്‌ളസ് ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി പ്രസിദ്ധീകരിക്കുന്നത്. ഈ വര്‍ഷം മെയ് മാസം ഡയറക്ടറി ഖത്തറിലും ദുബായിയിലും മസ്‌ക്കത്തിലും സൗദി അറേബ്യയിലും കോഴിക്കോടും നടന്ന വ്യത്യസ്ത ചടങ്ങുകളിലാണ് പ്രകാശനം ചെയ്തത്. ഇന്തോ ഗള്‍ഫ്, ഇന്‍ട്രാ ഗള്‍ഫ് ബിസിനസിന് സഹായകമാകുന്ന ഡയറക്ടറിയുടെ ഓണ്‍ലൈന്‍ പതിപ്പും മൊബൈല്‍ ആപ്‌ളിക്കേഷനും പുറത്തിറക്കി കൂടുതല്‍ ഉപഭോക്താക്കളേയും സംരംഭകരേയും അടുപ്പിക്കുവാന്‍ സ്ഥാപനം നടത്തിയ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ് കോഴിക്കോട് സര്‍വകലാശാല നല്‍കിയ അവാര്‍ഡെന്നും കൂടുതല്‍ ആകര്‍ഷകമായി പുതിയ പതിപ്പ് പുറത്തിറക്കാനാണ് സ്ഥാപനം ഉദ്ദേശിക്കുന്നതെന്നും അവാര്‍ഡ് സ്വീകരിച്ച് സംസാരിക്കവേ അമാനുല്ല പറഞ്ഞു. 

ഗീഫ യുടെ ഹ്യുമാനിറ്റി സര്‍വീസ് അവാര്‍ഡ് ജിഫ്ബി യ്ക്ക് സമ്മാനിച്ചു


ദോഹ: ഇന്തോ ഗള്‍ഫ് ബന്ധം ഊഷ്മളമാക്കുന്നതിനും സാഹിത്യ സാംസ്‌കാരിക ജീവകാരുണ്യ പരിപാടികള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനും രൂപീകൃതമായ ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ് അസ്സോസിയേഷന്റെ പ്രഥമ ഹ്യുമാനിറ്റി സര്‍വീസ് അവാര്‍ഡ് മലപ്പുറം ജില്ലയിലെ പുളിക്കല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്‌ളോബല്‍ ഇസ്‌ലാമിക് ഫൗണ്ടേഷന്‍ ഫോര്‍ ദ ബ്‌ളൈന്‍ഡ്‌സിന് ( ജിഫ്ബിക്ക് ) സമ്മാനിച്ചു. 

ജിഫ്ബി കാമ്പസില്‍ നടന്ന കാഴ്ചയില്ലാത്തവരുടെ അഖിലേന്ത്യാ സംഗമത്തില്‍വെച്ച് കാഷ് അവാര്‍ഡ് ഗിഫ ചെയര്‍മാന്‍ പ്രൊഫസര്‍ എം. അബ്ദുല്‍ അലിയും ഫലകം അവാര്‍ഡ് കമ്മറ്റി ചെയര്‍മാന്‍ മുഹമ്മദുണ്ണി ഒളകരയുമാണ് വിതരണം ചെയ്തത്. 

ജിഫ്ബിക്ക് വേണ്ടി ചെയര്‍മാന്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി അവാര്‍ഡ് 
ഏറ്റുവാങ്ങി. ഗിഫ ചീഫ് കോര്‍ഡിനേറ്റര്‍ അമാനുല്ല വടക്കാങ്ങര, ട്രഷറര്‍ ജൗഹറലി തങ്കയത്തില്‍, ഉപദേശക സമിതിഅംഗം അഡ്വ. മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. 

കേരള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ടി.വി. ഇബ്രാഹീം എം.എല്‍.എ, മുനവ്വറലി ശിഹാബ് തങ്ങള്‍, പി. എ. ഇബ്രാഹീം ഹാജി, ഡോ. ഹുസൈന്‍ മടവൂര്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, അബ്ദുസമദ് സമദാനി, സൗദി അറേബ്യയിലെ വ്യവസായിക പ്രമുഖനായ അബ്ദുല്ല മുനീഫ് നഹ്ദി തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.