2011, മാർച്ച് 6, ഞായറാഴ്‌ച

‘ലോകാനുഗ്രഹിയായ പ്രവാചകന്‍ ‘

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: മുഹമ്മദ് നബി കാണിച്ചു തന്ന ജീവിതചര്യയാണ്‌ നമ്മുടെ തിരുശേഷിപ്പെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ.എം. അബ്ദുര്‍റഹ്മാന്‍ പറഞ്ഞു. ഈ ജീവിതചര്യ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുകയാണ്  നാം പ്രവാചകനോട് കാണിക്കുന്ന യഥാര്‍ഥ സ്നേഹമെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം അല്‍ അറബ് സ്‌പോര്‍ട്‌സ് ക്ലബ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'ലോകാനുഗ്രഹിയായ പ്രവാചകന്‍ ‍' എന്ന കാമ്പയിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
 
ജഷീര്‍ മൗലവിയുടെ ഖിറാഅത്തോടെ ആരംഭിച്ച സമ്മേളനം ഖത്തര്‍ ഗസ്റ്റ് സെന്‍ററിലെ ഉന്നത ഉദ്യോഗസ്ഥനും മസ്ജുദുല്‍ അന്‍സാര്‍ ഖത്തീബുമായ ശൈഖ് ഉസാമ രിദ്‌വാന്‍ ഉദ്ഘാടനം ചെയ്തു.ഖത്തര്‍ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം പ്രസിഡന്‍റ് സഫര്‍ അഹ്മദ് അധ്യക്ഷത വഹിച്ചു. ഫോറം കേരള ചാപ്റ്റര്‍ പ്രസിഡന്‍റ് അഹ്മദ് കടമേരി, സെക്രട്ടറി ഷഹീര്‍ തിരുവനന്തപുരം, ഡോ.സി.കെ. അബ്ദുല്ല എന്നിവര്‍ സംസാരിച്ചു.

കാമ്പയിന്റെ ഭാഗമായി നടത്തിയ പ്രബന്ധ രചനയില്‍ ഫസലുര്‍റഹ്മാന്‍ കൊടുവള്ളി, മുഹമ്മദ് ഹനീഫ എന്നിവരും ക്വിസ് മത്സരത്തില്‍ മുജീബ് സി. മുഹമ്മദ്, സല്‍മാന്‍ മുബശ്ശിർ ‍, ദിവ്യ ശ്രീ എന്നിവരും സമ്മാനാര്‍ഹരായി. വിജയികള്‍ക്കുള്ള സമ്മാനദാനം ഇ.എം. അബ്ദുര്‍റഹ്മാൻ ‍, ഉസാമ രിദ്‌വാന്‍ എന്നിവര്‍ നിര്‍വഹിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ