2011, മാർച്ച് 12, ശനിയാഴ്‌ച

പ്രതിഭകളുടെ പാഠങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുക

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: മണ്‍മറഞ്ഞ പ്രതിഭകളുടെ അനുസ്‌മരണങ്ങളിലൂടെ അവരുടെ ജീവിതവും പ്രവര്‍ത്തന മണ്ഡലവും വിസ്‌തരിച്ച് കേവല ചര്‍ച്ചയ്‌ക്ക് വിധേയമാക്കുക എന്നതിലുപരി അവരുടെ ജീവിതാനുഭവങ്ങളും പാഠങ്ങളും മുതല്‍കൂട്ടാക്കാനുള്ള ശ്രമങ്ങളാണ്‌ വിടപറഞ്ഞ മഹദ് വ്യക്തിത്വങ്ങള്‍ക്കുള്ള ഏറ്റവും വലിയ ആദരം . തനിമ കലാസാഹിത്യവേദി സംഘടിപ്പിച്ച അനുസ്‌മരണ സദസ്സിന്റെ ഭാഗമായി നടന്ന  ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. 
കെ.എം. അഹമദ്, അഹമദ് കൊടിയത്തൂര്‍, എസ്.എ. ജമീല്‍ എന്നിവരെ അനുസ്‌മരിച്ച് കൊണ്ട്‌ സുബൈര്‍ അബ്‌ദുല്ല, എം.ടി നിലമ്പൂര്‍ , അറയ്‌ക്കല്‍ ഖാലിദ്, എന്നിവരാണ്‌ ചര്‍ച്ചയെ സജീവമാക്കിയത്. എസ്‌.എ ജമീലിന്റെ രചനകള്‍ക്ക് സംഗീതം നല്‍കിയ അഹമദ്‌കുട്ടി അരീകോട്‌, ഗനങ്ങള്‍ക്ക് താളം കൊടുത്ത ചന്ദ്രന്‍ മാഷും കൂടെ കത്ത് പാട്ടിന്റെ ഈരടികള്‍ക്ക് ഒരിക്കല്‍ കൂടെ ജീവന്‍ നല്‍കിയപ്പോള്‍ എത്രയും ബഹുമാനപ്പെട്ട ഒരുകലാകാരന്‍ മരിക്കുന്നിലെന്ന് സദസ്സിന്‌ ബോധ്യപ്പെട്ടു. അബ്‌ദുല്‍ ജലീല്‍ , സലാം കൊല്ലം , മുഹമ്മദ്‌ ത്വയ്യിബ് എന്നീ ഗായകരും  ജമീലിന്റെ പ്രസക്തമായ ചില രചനകള്‍ക്ക് ശബ്‌ദം പകര്‍ന്നു. അലി.പി ഖിറാഅത്ത് നടത്തി. തനിമ കലാ സാഹിത്യവേദി ഡയറക്‌ടര്‍ അസീസ്‌ മഞ്ഞിയില്‍ അധ്യക്ഷത വഹിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ