2011, മാർച്ച് 10, വ്യാഴാഴ്‌ച

പ്ളാന്റേഷന്നെതിരെ ജനകീയ പ്രതിരോധം ഉയര്‍ന്നുവരണം : എം.എ. റഹ്മാന്‍


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: പ്ളാന്റേഷന്‍ കോര്‍പറേഷന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ ജനകീയപ്രതിരോധം ഉയര്‍ന്നുവരണമെന്നും  എന്റോസള്‍ഫാന്‍ ദുരന്തത്തെക്കുറിച്ച് ഇനിയും വിശദവും സമഗ്രവുമായ പഠനങ്ങള്‍ നടക്കണമെന്നും സര്‍ക്കാര്‍ നടപ്പിലാക്കിയ ദുരന്ത നിവാരണ പാക്കേജുകള്‍ അപര്യാപ്തമാണെന്നും അര്‍ഹരായ പല ആളുകളിലേക്കും ഇനിയും സഹായങ്ങള്‍ എത്തേണ്ടതുണ്ടെന്നും പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും ആക്ടിവിസ്റ്റുമായ പ്രൊഫ. എം.എ. റഹ്മാന്‍ പറഞ്ഞു.  

എഫ്.സി.സി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി ദുരന്ത മേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയവും ശ്രദ്ധേയവുമായിരുന്നെന്നും എന്നാല്‍ അത്തരം പ്രവര്‍ത്തനങ്ങളോട് തികഞ്ഞ അവഗണനയാണ് ചില മാധ്യമങ്ങള്‍ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്റോ സള്‍ഫാന്‍ ദുരന്ത ബാധിതരെ സഹായിക്കാന്‍ എല്ലാ പ്രവാസി സംഘടനകളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ