2011, ജൂൺ 28, ചൊവ്വാഴ്ച

കുവൈറ്റിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി: സതീഷ് സി. മേത്ത

കുവൈറ്റ്: കുവൈറ്റിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി സതീഷ് സി. മേത്തയെ നിയമിച്ചു. ഇന്ത്യന്‍ അംബാസിഡറായിരുന്ന അജയ് മല്‍ഹോത്ര റഷ്യയിലേക്ക് സ്ഥലം മാറിപോയ ഒഴിവിലേക്കാണ് നിയമനം. നിലവില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ഭൂട്ടാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളുടെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറിയാണ് സതീഷ് മേത്ത. ഇദ്ദേഹം അടുത്തു തന്നെ കുവൈറ്റിലെത്തി ചുമതലയേല്‍ക്കുമെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

2011, ജൂൺ 20, തിങ്കളാഴ്‌ച

ഷാര്‍ജ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി പോലീസില്‍ കീഴടങ്ങി

ഷാര്‍ജ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി പത്തനംതിട്ട കൊപ്ള വീട്ടില്‍ ഷഹന മന്‍സിലില്‍ സൌദ പത്തനംതിട്ട പോലീസില്‍ കീഴടങ്ങി. കണ്ണങ്കര സ്വദേശിനിയായ ഇരുപത്തെട്ടുകാരിയെ ജോലി വാഗ്ദാനംചെയ്ത് ഷാര്‍ജയിലെത്തിച്ച് പെണ്‍വാണിഭസംഘത്തിനു കൈമാറിയ കേസിലെ മുഖ്യപ്രതിയായ സൌദ ഇന്നു രാവിലെയാണ് പത്തനംതിട്ട സിഐ മുമ്പാകെ കീഴടങ്ങിയത്.

2011, ജൂൺ 18, ശനിയാഴ്‌ച

പാസ്പോര്‍ട്ട് പിടിച്ചു വെച്ചാല്‍ സ്പോണ്‍സര്‍ കുടുങ്ങും


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍

ദോഹ: തൊഴിലാളികളുടെ പാസ്പോര്‍ട്ട് അവര്‍ കൈവശം വയ്ക്കുന്നതിനു പകരം സ്പോണ്‍സര്‍ പിടിച്ചുവയ്ക്കുന്നത് 2009ലെ നിയമം അനുസരിച്ചു തെറ്റാണെന്നും ഇത്തരക്കാരെ പ്രോസിക്യൂട്ട് ചെയ്യുമെന്നും ആഭ്യന്തര വകുപ്പിനു കീഴിലെ സെര്‍ച്ച് ആന്‍ഡ് ഫോളോഅപ് വകുപ്പു ഡയറക്ടര്‍ കേണല്‍ നാസര്‍ അല്‍ സയ്യിദ് പറഞ്ഞു.

സൌദിയില്‍ തൊഴില്‍ മേഖലയില്‍ ആറു വര്‍ഷ കാലാവധി: മഞ്ഞ വിഭാഗത്തില്‍പെട്ട സ്ഥാപനങ്ങള്‍ക്കുമാത്രം ബാധകം

അലിയമുണ്ണി സികെ, അഞ്ചങ്ങാടി
റിയാദ്: കഴിഞ്ഞ ദിവസം സൌദി തൊഴില്‍ മന്ത്രി പ്രഖ്യാപിച്ച ആറുവര്‍ഷ പരിധി സൌദിവല്‍ക്കരണം നടപ്പാക്കുന്ന മഞ്ഞസോണില്‍പെട്ട സ്വകാര്യ സ്ഥാപനങ്ങളെ മാത്രമെ ബാധിക്കുകയുള്ളുവെന്ന് തൊഴില്‍ മന്ത്രാലം വിശദീകരിക്കുന്നു. സൌദിവല്‍ക്കരണത്തിന്റെ തോതനുസരിച്ച് സ്വകാര്യസ്ഥാപനങ്ങളെ എക്സലന്റ്, പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ വിവിധ സോണുകളായി തിരിക്കുന്ന പദ്ധതിയാണ് ‘നിതാഖാത്ത്’.

2011, ജൂൺ 16, വ്യാഴാഴ്‌ച

ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി പ്രകാശനം ചെയ്തു

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍

ദോഹ: ഖത്തറിലെ അഡ്വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയാ പ്ളസ് പ്രസിദ്ധീകരിച്ച ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ അഞ്ചാം പതിപ്പ് റമദ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സഫാരി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദീന് ആദ്യ പ്രതി നല്‍കി ആര്‍ഗണ്‍ ഗ്ളോബല്‍ സി. ഇ.ഒ.അബ്ദുല്‍ ഗഫൂര്‍ പ്രകാശനം ചെയ്തു.

2011, ജൂൺ 15, ബുധനാഴ്‌ച

നാദിര്‍ അബ്ദുല്‍ സലാമിന് ഗായക പുരസ്കാരം

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍

ദോഹ: ഖത്തറിലെ ബാലഗായകന്‍ നാദിര്‍ അബ്ദുല്‍ സലാമിന് ഗായക പ്രതിഭ പുരസ്കാരം ലഭിച്ചു. യുഎന്‍ പരിസ്ഥിതി വകുപ്പിന്റെ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി  ഖത്തറില്‍ സംഘടിപ്പിച്ച മത്സരത്തിലാണ് നാദിര്‍ അബ്ദുസ്സലാമിനെ ഗായക പ്രതിഭയായി തിരഞ്ഞെടുത്തത്.

യൂസഫലിയും സി.കെ. മേനോനും വ്യോമയാന സുരക്ഷാ കൗണ്‍സിലില്‍


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍

ദോഹ: ഗള്‍ഫിലെ പ്രമുഖ വ്യവസായികളായ എം.എ. യൂസഫ് അലിയെയും അഡ്വ. സി.കെ. മേനോനെയും കേന്ദ്ര ഗണ്‍മെന്റിന്റെ കീഴിലുള്ള വ്യോമയാന സുരക്ഷാ ഉപദേശക കൗണ്‍സിലിലേക്ക് നോമിനേറ്റ് ചെയ്തു. ഇതു സംബന്ധിച്ച വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവു ലഭിച്ചതായി മേനോന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അല്‍ അനീസ് ഷോറൂം ഉദ്ഘാടനം ചെയ്തു

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍

ദോഹ: അല്‍ അനീസ് ട്രേഡിംഗ് കമ്പനിയുടെ പുതിയ ശാഖ ദോഹയിലെ മന്‍സൂറക്കടുത്ത ഫരീജ് ബിന്‍ ദിര്‍ഹമില്‍ ക്യു ടെല്‍ കസ്റ്റമര്‍ സര്‍വ്വീസ് ഡയറക്ടര്‍ മുഹമ്മദ് സ്വാലിഹ് അല്‍ മരി നിര്‍വ്വഹിച്ചു.

ജോലി ചെയ്യുന്ന നാടിന്റെ ഭാഷയും സംസ്കാരവും പ്രവാസികള്‍ പഠിക്കണം : ദീപാ ഗോപാലന്‍ വാദ്വ

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍

ദോഹ: ജോലി ചെയ്യുന്ന നാടിന്റെ ഭാഷയും സംസ്കാരവും പഠിക്കുവാനും മനസിലാക്കുവാനും പ്രവാസികള്‍ പരിശ്രമിക്കണമെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ദീപാ ഗോപാലന്‍ വാദ്വ  അഭിപ്രായപ്പെട്ടു.  ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനായ അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ ഗ്രന്ഥമായ സ്പോക്കണ്‍ അറബിക് ഫോര്‍ എവരിഡേ എന്ന കൃതി    പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.