2011, മേയ് 17, ചൊവ്വാഴ്ച

കൂടിവരുന്ന ആത്മഹത്യാനിരക്കിനെക്കുറിച്ച്‌ പഠനം

മുഹമ്മദ് സഗീർ പണ്ടാരത്തിൽ
ദോഹ: ഖത്തറില്‍ കൂടിവരുന്ന ആത്മഹത്യാനിരക്കിനെക്കുറിച്ച്‌ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മന:ശാസ്ത്രവിഭാഗം പഠനം നടത്തുന്നു. സ്വദേശികള്‍ക്കിടയിലും വിദേശികള്‍ക്കിടയിലും ആത്മഹത്യകള്‍ നടക്കുന്നുണ്ടെങ്കിലും താഴ്ന്ന വരുമാനക്കാരായ പ്രവാസികളിലാണ് ആത്മഹത്യ കൂടുതലായി കാണുന്നത്.

ചൂടു കനത്തതോടെ ഇന്ത്യന്‍ സ്കൂളുകളിലെ സമയത്തില്‍ മാറ്റമുണ്ടാകും

മുഹമ്മദ് സഗീർ പണ്ടാരത്തിൽ
ദോഹ: ചൂടു കനത്തതോടെ ഇന്ത്യന്‍ സ്കൂളുകളിലെ സമയത്തില്‍ മാറ്റമുണ്ടാകും. ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്കൂളും ബിര്‍ള പബ്ലിക് സ്കൂളും പഠനസമയം പുന:ക്രമീകരിച്ചതായി വിദ്യാര്‍ഥികള്‍ക്ക് അറിയിപ്പു നല്‍കി. പഠനസമയം അരമണിക്കൂര്‍ കുറച്ചു ഇന്നു മുതല്‍ 6.45 മുതല്‍ 12.45 വരെയാണ്‌ ബിര്‍ള പബ്ലിക് സ്കൂളിലെ പ്രവൃത്തിസമയം. കെജി ക്ളാസ്സുകളില്‍ 10.30 വരെയായിരിക്കും.

2011, മേയ് 16, തിങ്കളാഴ്‌ച

പ്രചരണ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്ലാമിക് സെന്റര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ദ്വൈമാസ പ്രസിദ്ധീകരണ പ്രചരണ കാമ്പയിന്‍ സുന്നി യുവജന സംഘം കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് അശ്റഫ് ബാഖവി, സയ്യിദ് ശാഹുല്‍ ഹമീദ് തങ്ങളില്‍ നിന്നും അപേക്ഷ വാങ്ങി ഉദ്ഘാടനം ചെയ്തു.

സച്ചരിതരുടെ പാതയിലൂടെ മുന്നേറുക: എം.അബ്ദുറഹ്മാന്‍ സലഫി


ദുബൈ: വിശുദ്ധ ഖുര്‍ആനും നബിചര്യയും സച്ചരിതരായ മുഗാമികള്‍ മനസ്സിലാക്കുകയും, പ്രബോധനം നടത്തുകയും ചെയ്ത മാതൃകയില്‍, യു.എ.ഇ. ഗവണ്‍മെന്റിന്റെ  നിയമ പരിധിയില്‍ ഒതുങ്ങിനിന്ന് കരുത്തുറ്റ പ്രവര്‍ത്തന മേഖല കെട്ടിപ്പടുക്കുവാനും ഒത്തൊരുമിച്ച് നിന്ന് പ്രവര്‍ത്തിക്കാനും കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ സലഫി ആഹ്വാനം ചെയ്തു.

ഇന്ത്യന്‍ ഡ്രൈവര്‍ക്ക് 5,40,000 റിയാല്‍ പിഴ

മുഹമ്മദ് സഗീർ പണ്ടാരത്തിൽ
ദോഹ: ഖത്തറില്‍ ഇന്ത്യന്‍ ഡ്രൈവര്‍ സ്വദേശിക്ക് 5,40,000 റിയാല്‍ നഷ്ടപരിഹാരം നല്‍കാനും ആറു മാസത്തെ തടവിനും കോടതി ശിക്ഷിച്ചു. ഒരു സ്വദേശിയുടെ മരണത്തിനും മറ്റൊരു സ്വദേശിക്കു ഗുരുതരമായി പരുക്കേല്‍ക്കാനും ഇടയായ വാഹനാപകടത്തിലാണ് വിധി.

എഫ്.സി.സി സിനിമാ കൂട്ടായ്മ രൂപീകരിച്ചു

മുഹമ്മദ് സഗീർ പണ്ടാരത്തിൽ
ദോഹ: എഫ്.സി.സി കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സിനിമ ആസ്വാദകര്‍ക്കും പ്രവര്‍ത്തകര്‍ക്കും വേണ്ടി 'കാഴ്ച' കൂട്ടായ്മ രൂപീകരിച്ചു.

എജുഫോക്കസ് മെയ് 20ന് ആരംഭിക്കും

മുഹമ്മദ് സഗീർ പണ്ടാരത്തിൽ
ദോഹ: ഫോക്കസ് ഖത്തര്‍ സംഘടിപ്പിക്കുന്ന  എജുഫോക്കസ് മെയ് 20ന് ആരംഭിക്കും. മെയ്  28ന് അവസാനിക്കുന്ന പരിപാടികള്‍ കേരളത്തില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുക്കും.

2011, മേയ് 13, വെള്ളിയാഴ്‌ച

സൗദിയിലെ പ്രവാസിമലയാളികളും ആഹ്ലാദത്തില്‍

റിയാദ്: അഞ്ചുവര്‍ഷത്തെ  ഇടതുദുര്‍ഭരണത്തിന് അറുതി വരുത്തി കേരളത്തില്‍ യു.ഡി.എഫ് മുന്നണി നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം നേടിയപ്പോള്‍ സൗദിയിലെ പ്രവാസിമലയാളികളും ആഹ്ലാദത്തില്‍. കെ.എം.സി.സി, ഒ.ഐ.സി.സി പ്രവര്‍ത്തകരാണ് മധുരം വിതരണം ചെയ്തും ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചും തെരഞ്ഞെടുപ്പ് വിജയം കൊണ്ടാടിയത്. ഇന്നലെ രാവിലെ സൗദി സമയം അഞ്ച് മണിയോടെ തന്നെ വോട്ടെണ്ണലിന്റെ ആരവങ്ങളിലേക്ക് പ്രവാസലോകവും ഉണര്‍ന്നിരുന്നു. ജിദ്ദയിലും റിയാദിലും ദമ്മാമിലും മക്കയിലും മദീനയിലും ഖമീസ്മുശൈത്തിലും സൗദിയുടെ മറ്റ് ഭാഗങ്ങളിലും കെ.എം.സി.സി, ഒ.ഐ.സി.സി പ്രവര്‍ത്തകര്‍ വിജയാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. 

2011, മേയ് 6, വെള്ളിയാഴ്‌ച

ഓട്ടോമാറ്റിക് കാര്‍ ലൈസന്‍സ് ഇനി സ്ത്രീകള്‍ക്ക് മാത്രം

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: രാജ്യത്ത് ഓട്ടോമാറ്റിക് കാറുകള്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സ് സ്ത്രീകള്‍ക്ക് മാത്രമേ ഇനി മുതല്‍ നല്‍കേണ്ടതുള്ളൂ എന്ന് ട്രാഫിക് വകുപ്പ് തീരുമാനിച്ചു. ഓട്ടോമാറ്റിക് കാറുകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടിയതിനെത്തുടര്‍ന്നാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.

ജോലി അന്വേഷര്‍ക്ക് വാതില്‍ തുറന്ന് ഖത്തര്‍

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: വരും മാസങ്ങളില്‍ ഖത്തറിലെ മിക്ക കമ്പനികളും വന്‍ തോതില്‍ ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. 65 ശതമാനത്തിലധികം കമ്പനികളും വരുന്ന മൂന്നുമാസത്തിനകം ജീവനക്കാരെ റിക്രൂട്ട് ചെയ്യുമെന്നാണ് പശ്ചിമേഷ്യയിലെ പ്രമുഖ തൊഴില്‍ പോര്‍ട്ടലായ ബെയ്റ്റ് ഡോട്ട് കോം നടത്തിയ സര്‍വെയിലെ കണ്ടെത്തല്‍ .

മല്‍സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു, അഞ്ചങ്ങാടി സ്വദേശി രക്ഷപ്പെട്ടു

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: മല്‍സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു,രണ്ട് പേര്‍ രക്ഷപ്പെട്ടു.മരിച്ചയാള്‍ പാകിസ്ഥാന്‍ സ്വദേശിയാന്‌. രക്ഷപ്പെട്ട രണ്ട് പേരും മലയാളി യുവാക്കളാണ്‌. വക്‌റ കടപ്പുറത്തുനിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുണ്ടായ അപകടത്തില്‍ തൃശൂര്‍ തളിക്കുളം ബീച്ച് സ്‌നേഹതീരം പുതുവീട്ടില്‍ പി.എസ് മുനീര്‍ (33), ചാവക്കാട് അഞ്ചങ്ങാടി കടവില്‍ കെ.കെ നൗഷാദ് (33) എന്നിവരാണ് രക്ഷപ്പെട്ട മലയാളികള്‍ .പാകിസ്ഥാന്‍കാരനായ കമ്രാന്‍ സുഹൈല്‍ മുഹമ്മദ് സലിം (32) ആണ് മരിച്ചത്.

സെന്‍ട്രല്‍ മാര്‍ക്കറ്റിലെ നിയമം, കച്ചവടക്കാര്‍ വിഷമത്തില്‍

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും ചില്ലറവില്പന ഒഴിവാക്കുന്ന പുതിയ നിയമം നൂറുകണക്കിന് പ്രവാസികലെ പ്രതികൂലമായി ബാധിച്ചു. പച്ചക്കറി വില്പനയുമായും ലേലവുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന നൂറുകണക്കിന് മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് വരുമാനത്തിനുള്ള മാര്‍ഗമാണ് ഇതോടെ ഇല്ലാതായത്.

ഫ്രന്‍സ് ഓഫ് തൃശൂര്‍ സ്‌കൂള്‍ യുവജനോത്സവം ഇന്നുമുതല്‍

 മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഫ്രന്‍സ് ഓഫ് തൃശ്ശൂര്‍ സംഘടിപ്പിക്കുന്ന 3ആമത്തെ ഇന്റര്‍ ഇന്ത്യന്‍ സ്‌കൂള്‍ യുവജനോത്സവത്തിന് ഇന്ന് (വെള്ളിയാഴ്ച) തുടക്കമാകും. മെയ് 20 വരെയുള്ള വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി ബിര്‍ളാ പബ്ലിക് സ്‌കൂള്‍ , ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ എന്നിവിടങ്ങളിലാണ് വേദി ഒരുക്കിയിട്ടുള്ളത്.

2011, മേയ് 5, വ്യാഴാഴ്‌ച

അന്താരാഷ്‌ട്രപണ്ഡിത സഭയില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയും

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: മുസ്‌ലിം പണ്ഡിതന്മാരുടെ അന്താരാഷ്‌ട്രപൊതുവേദിയായ അല്‍ ഇത്തിഹാദുല്‍ ആലമി ലി ഉലമാഇല്‍ മുസ്‌ലിമീനില്‍ (ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് മുസ്‌ലിം സ്‌കോളേഴ്‌സി) ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലറും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജന. സെക്രട്ടറിയുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക് അംഗത്വം നല്‍കിയതായി സെക്രട്ടറി ജനറല്‍ ഡോ. അലി മുഹ്‌യുദ്ദീന്‍ അല്‍ ഖറദാഗി അറിയിച്ചു.

ഖത്തര്‍ അമീറിന്റെ പേരില്‍ സര്‍വകലാശാല


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഖത്തര്‍ ഫൌണ്ടേഷന്‍ സ്ഥാപിച്ച പുതിയ സര്‍വകലാശാലയ്ക്ക് അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ത്താനിയുടെ പേരു നല്‍കി. ഇക്കാര്യം അറിയിച്ച ഫൌണ്ടേഷന്‍ അധ്യക്ഷ ഷെയ്ഖ് മൂസ ബിന്‍ത് നാസര്‍ വിദ്യാഭ്യാസ, മാനുഷിക വികസന മേഖലകളില്‍ അമീര്‍ നടത്തുന്ന പ്രയത്നങ്ങളെ പ്രകീര്‍ത്തിച്ച് സംസാരിച്ചു.

വിളക്കുമരം പ്രകാശനം ചെയ്തു


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഇസ്ലാമിക് യൂത്ത് അസോസിയേഷന്‍ പുറത്തിറക്കിയ  വിളക്കുമരം എന്ന ഓഡിയോ സി.ഡി. പ്രശസ്ത നോവലിസ്റ്റായ ബെന്യാമിനില്‍ നിന്ന് തനിമ ഡയറക്ടര്‍ അസീസ് മഞ്ഞിയില്‍ ഏറ്റുവാങ്ങി കൊണ്ട് പ്രകാശനം ചെയ്തു.