2011, മാർച്ച് 20, ഞായറാഴ്‌ച

’നന്മ നിറഞ്ഞ ഉമ്മ' ആദ്യ പ്രദര്‍ശനം വ്യാഴാഴ്ച്ച

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ദോഹയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ ദോഹ കോറസ് പുറത്തിറക്കുന്ന ‘നന്മ നിറഞ്ഞ ഉമ്മ” എന്ന ഹോം സിനിമയുടെ ആദ്യ പ്രദര്‍ശനം ക്ഷണിക്കപ്പെട്ട സദസ്സിനു മുന്‍പാകെ വ്യാഴാഴ്ച്ച (മാർച്ച് 24നു്) വൈകിട്ട് 7.30നു മുഗള്‍ എംപയര്‍ ഹോട്ടലില്‍ നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

ജീവിതസൌകര്യങ്ങള്‍ക്കും തിരക്കിനും ഇടയില്‍ മാതൃത്വത്തിന്റെ മഹത്വം മറക്കുന്ന വര്‍ത്തമാന തലമുറയുടെ കഥയാണ് സിനിമ പറയുന്നത്. കെ.ടി. യൂനുസാണ് ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയുടെ നിര്‍മാതാവ്. കഥയും സംവിധാനവും അഷറഫ് പൊരിങ്ങാടി. വടകരയിലും പരിസരപ്രദേശങ്ങളിലും ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയില്‍ ടോണി, ശാന്തകുമാരി, നീനാ കുറുപ്പ്, പ്രകാശ് പയ്യാനക്കൽ ‍, ആലിക്കോയ, മുസ്തഫ, വി.വി. പ്രകാശന്‍ തുടങ്ങിയവരാണ് അഭിനേതാക്കൾ‍. ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് കെ.എം. വര്‍ഗീസ്, ഉണ്ണിക്കൃഷ്ണൻ , ഫാറൂഖ് വടകര, ദോഹ കോറസ് ട്രഷറര്‍ റഷീദ് വടകര, വൈസ് പ്രസിഡന്റ് കുഞ്ഞപ്പന്‍ കപ്പാന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.ഈ കൂട്ടായ്മയുടെ ചാറ്റ്മേറ്റ്സ് എന്ന ഹോം സിനിമ കുടുംബപ്രേക്ഷകരിൽ നല്ല അഭിപ്രായമായിരുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ