2011, മാർച്ച് 12, ശനിയാഴ്‌ച

സൌജന്യ ബ്രെസ്റ്റ് കാന്‍സര്‍ പരിശോധന സംഘടിപ്പിച്ചു


നൂറു മുഹമ്മദ്‌ ഒരുമനയൂര്‍
അബുദാബി: ലോക വനിതാ ദിനം അനുബന്ദ്ധിച്ചു അബുദാബിയിലെ പ്രമുഖ ഹോസ്പിറ്റല്‍ ഗ്രൂപ്പായ ലൈഫ് ലൈന്‍ മെഡിക്കല്‍സ് അബുദാബി ഖലിദിയ മാളില്‍ സംഘടിപ്പിച്ച സൌജന്യ ബ്രെസ്റ്റ് കാന്‍സര്‍ പരിശോധന ക്യാംബ് അവസാനിച്ചു.
 നാല് ദിവസമായി നടന്നു വന്നിരുന്ന മെഡിക്കല്‍ ക്യാമ്പില്‍ ആയിരത്തോളം പരിശോധനകള്‍ നടത്തി. 700 ദിര്‍ഹം ചിലവുവരുന്ന ഈ പരിശോധന സൌജന്യമായാണ് ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍  ഗ്രൂപ്പ് പൊതുജനങ്ങള്‍ക്കായി നല്‍കിയത്.

ഈ സംരംഭം യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളില്‍ സൌജന്യമായി നടത്താന്‍ ഒരുങ്ങുകയാണ് ലൈഫ് ലൈന്‍ എംഡി ഡോക്ടര്‍ ഷംസീര്‍, ഇതിന്‍റെ ഭാഗമായി അടുത്ത ആഴ്ച മുതല്‍ ഡല്‍മാ ദ്വീപില്‍ നടക്കും. രാജ്യത്തെ കോളേജുകള്‍   കേന്ത്രമാകി ബോധവല്‍ക്കരണവും ഇതിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്‌. ഡോക്ടര്‍ ശജീര്‍ , ഡോക്ടര്‍ ഷംസീര്‍ , എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിനു നെത്രത്ത്യം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ