2011, മാർച്ച് 24, വ്യാഴാഴ്‌ച

ഹൃദയങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കരുത്: അബ്ദുല്ല രാജാവ്

ആലി അമ്മുണ്ണി
റിയാദ്: മലിക്കുല്‍ ഖുലൂബ് (ഹൃദയങ്ങളുടെ രാജാവ്), മലിക്കുല്‍ ഇന്‍സാനിയ്യ (മാനവികതയുടെ രാജാവ്‌‌) എന്നിങ്ങനെ തന്നെ വിശേഷിപ്പിക്കരുതെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ അബ്ദുല്ല രാജാവ് പറഞ്ഞു. ഈ വിശേഷങ്ങളില്‍ നിന്നും നിങ്ങള്‍ എന്നെ ഒഴിവാക്കണം. അല്ലാഹുവാണ് രാജാധിരാജന്‍.
 സര്‍വ്വശക്തനായ അല്ലാഹുവിന്റെ അടിമകളാണ് നാം- രാജാവ് പറഞ്ഞു. ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ്, ജി സി സി സെക്രട്ടറി ജനറല്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ അതിയ്യ, മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പണ്ഢിതന്മാര്‍, വിവിധ പ്രവിശ്യകളിലെ പൌര പ്രമുഖര്‍, റിയാദ് ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡന്റ്, ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങി തന്നെ സന്ദര്‍ശിക്കാനെത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാജാവ് ഇക്കാര്യം ഉണര്‍ത്തിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ