2013, ഡിസംബർ 31, ചൊവ്വാഴ്ച

റാക് എയര്‍വേയ്സ് സര്‍വീസുകള്‍ അനിശ്ചിതമായി നിര്‍ത്തിവെച്ചു

ദുബൈ:യു.എ.ഇയിലെ റാസല്‍ഖൈമ എമിറേറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാക് എയര്‍വേയ്സ് സര്‍വീസുകള്‍ അനിശ്ചിതമായി നിര്‍ത്തിവെച്ചു. ഇന്നു മുതല്‍ കമ്പനിയുടെ എല്ലാ വിമാന സര്‍വീസുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെക്കുന്നതായി കമ്പനി അധികൃതര്‍ അറിയിച്ചു. അപ്രതീക്ഷിതമായി സര്‍വീസ് നിര്‍ത്തിയതോടെ വരും ദിവസങ്ങളില്‍ യാത്ര ചെയ്യാനായി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി യാത്രക്കാര്‍ പ്രതിസന്ധിയിലായി.

2013, ഡിസംബർ 29, ഞായറാഴ്‌ച

ചാവക്കാട് പ്രവാസി ഫോറം കുടുബസംഗമം

ഒ എസ് എ റഷീദ്
അജ്മാന്‍ : യു.എ.ഇ.യിലെ ചാവക്കാട് സ്വദേശികളുടെ കൂട്ടായ്മയായ ‘ചാവക്കാട് പ്രവാസി ഫോറം” പുതുവത്സരത്തോടനുബന്ധിച്ച് കുടുബസംഗമം സംഘടിപ്പിക്കുന്നു. 2014 ജനുവരി 3 വെള്ളിയാഴ്ച 3 മണി മുതല്‍ അജ്മാന്‍ അല്‍ റയാന്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍ നടക്കുന്നത്.

2013, ഡിസംബർ 28, ശനിയാഴ്‌ച

എഴുപത് ലക്ഷം തീര്‍ത്ഥാടകരെ ഉള്‍കൊള്ളാവുന്ന രീതിയില്‍ അറഫയിലും തീ പിടിക്കാത്ത ടെന്റുകള്‍ വരുന്നു

ജിദ്ദ: അറഫയിലും തീ പിടിക്കാത്ത ടെന്റുകള്‍ വരുന്നു. എഴുപത് ലക്ഷം തീര്‍ത്ഥാടകരെ ഉള്‍കൊള്ളുന്ന ടെന്റുകള്‍ പണിയാന്‍ ഉടന്‍തന്നെ ടെണ്ടര്‍ ക്ഷണിക്കുമെന്നു അധികൃതര്‍ അറിയിച്ചു. പുണ്യസ്ഥലങ്ങളില്‍ 40 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാവുന്ന തരത്തില്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് നീക്കം.ഹജ്ജ് കര്‍മങ്ങളുമായി ബന്ധപ്പെട്ട പുണ്യ സ്ഥലങ്ങളില്‍ മിനായില്‍മാത്രമാണ് ഇപ്പോള്‍ തീ പിടിക്കാത്ത സ്ഥിരം തമ്പുകള്‍ ഉള്ളത്.

2013, ഡിസംബർ 27, വെള്ളിയാഴ്‌ച

2013, ഡിസംബർ 23, തിങ്കളാഴ്‌ച

ഹാജിക്കക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ അനുശോചനം

അമാനുല്ല വടക്കാങ്ങര
ദോഹ: ജീവിതം സഹജീവികളുടെ സേവനത്തിന് ഉഴിഞ്ഞ് വെച്ച് ഖത്തറിലെ വിദേശി വിഭാഗങ്ങളുടെ വിശിഷ്യാ ഇന്ത്യന്‍ സമൂഹത്തിന്റെ നന്മക്കും പരിചരണത്തിനുമായി വിനിയോഗിച്ച മുസ്‌ലിം വീട്ടില്‍ അബ്ദുല്‍ ഖാദര്‍ ഹാജി എന്ന ഹാജിക്കക്ക് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സ്‌നേഹാദരം. ശനിയാഴ്ച വൈകുന്നേരം ഹമദ് ജനറല്‍ ആശുപത്രിയില്‍ അന്ത്യ ശ്വാസം വലിച്ചതുമുതല്‍ സേവനത്തിന്റെ ആള്‍ രൂപമായ ഹാജിക്കയുടെ മയ്യത്ത് കാണുവാനും അന്ത്യോപചാരങ്ങള്‍ അര്‍പ്പിക്കുവാനും വിവിധ വിദേശി വിഭാഗങ്ങളുടെ ഒഴുക്കായിരുന്നു. നിരവധി സ്വദേശികളും ഹാജിക്കയുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുത്തത് ആ മനുഷ്യ സ്‌നേഹിയോടുള്ളേ ആദര സൂചകമായാണ്.