2011, മാർച്ച് 31, വ്യാഴാഴ്‌ച

തൊഴില്‍ നിക്ഷേപ സംസ്കാരം ഉറപ്പുവരുത്തുന്ന വികസനനയവുമായി ഖത്തര്‍

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: തൊഴില്‍ നിക്ഷേപ സംസ്കാരം ഉറപ്പുവരുത്തുന്ന വികസനനയവുമായി ഖത്തര്‍ 2011-16 ദേശീയ വികസന നയം പ്രഖ്യാപിച്ചു. രാജാവ് ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുടെ സാന്നിധ്യത്തില്‍ കിരീടാവകാശി ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയാണ് അഞ്ചുവര്‍ഷത്തേക്കുള്ള വികസന നയപ്രഖ്യാപനം നടത്തിയത്.

2011, മാർച്ച് 28, തിങ്കളാഴ്‌ച

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് മാധ്യമങ്ങള്‍ വേണ്ടത്ര ശ്രദ്ധകൊടുക്കുന്നില്ല : നിസാര്‍ സഈദ്

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: പ്രവാസികളുടെ പ്രശ്‌നങ്ങള്‍ നാടിനെയും ഭരണകൂടത്തെയും അറിയിക്കാനും ബോധ്യപ്പെടുത്താനും മാധ്യമങ്ങള്‍ വേണ്ടത്ര ശ്രമിക്കുന്നില്ലയെന്ന് റേഡിയോ ഏഷ്യയുടെ ചീഫ് കൗണ്‍സിലറും മുന്‍ ന്യൂസ് എഡിറ്ററുമായ നിസാര്‍ സഈദ് അഭിപ്രായപ്പെട്ടു. 

കെ എം സി സി - ഖത്തര്‍ - തൃശൂര്‍ ജില്ലാ ഇലക്ഷന് കണ്‍വെന്‍ഷന്‍ സമാപിച്ചു

 
അബ്ദുല്‍ നാസിര്‍ വി (എന്‍ ടി)
ദോഹ: കെ എം സി സി - ഖത്തര്‍ - തൃശൂര്‍ ജില്ലാ ഇലക്ഷന്  കണ്‍വെന്‍ഷന്‍ സമാപിച്ചു. കെ എം സി സി ഹാളില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ കെ എം സി സി സംസ്ഥാന പ്രസിഡന്റ്‌ പി.സ്.എച്. തങ്ങള്‍ ഉത്ഘാടനം ചെയ്തു. 

2011, മാർച്ച് 27, ഞായറാഴ്‌ച

ജിമ്മി ജോര്‍ജ് സ്മാരക വോളിബോള്‍ ടൂര്‍ണമെന്‍റ്: എസ്‌. എസ്‌. സി. യെ പരാജയ പ്പെടുത്തി എന്‍. എം. സി. കപ്പു സ്വന്തമാക്കി

അബുദാബി: കേരള സോഷ്യല്‍ സെന്‍റര്‍, അല്‍ ജസീറ സ്‌പോര്‍ട്‌സ് ക്ലബ്ബുമായി സഹകരിച്ച് സംഘടിപ്പിച്ച കെ. എസ്. സി. – യു. എ. ഇ. എക്സ്ചേഞ്ച്‌ ജിമ്മി ജോര്‍ജ് സ്മാരക വോളിബോള്‍ ടൂര്‍ണമെന്‍റ് ഫൈന ലില്‍ ഈജിപ്ഷ്യന്‍ ക്ലബ്ബായ സ്‌മോഹ സ്‌പോര്‍ട്‌സ് ക്ലബ്ബിനെ പരാജയ പ്പെടുത്തി എന്‍. എം. സി. കപ്പു സ്വന്തമാക്കി.

ഇന്റര്‍നാഷണല്‍ മലയാളി ഡോട് കോം ഉദ്ഘാടനം ചെയ്തു


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: മീഡിയ പ്ളസിന്റെ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടലായ  ഇന്റര്‍നാഷണല്‍ മലയാളി ഡോട് കോം (http://www.internationalmalayaly.com/) ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് കെ. എം. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.

ഡോക്‌ടേഴ്‌സ് പോളിക്ലിനിക് ഉദ്ഘാടനം ചെയ്തു


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: അനാവശ്യമായ ടെസ്റ്റുകള്‍ ഒഴിവാക്കി രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച ചികില്‍സ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഡോക്‌ടേഴ്‌സ് ഗ്രൂപ്പ് അധികൃതര്‍ പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പരിചയ സമ്പന്നരായ ഡോക്ടര്‍മാരാണ് ക്ലിനിക്കില്‍ സേവനമനുഷ്ഠിക്കുന്നത്.

ചിന്തകള്‍ കൊണ്ട് സമൂഹത്തില്‍ സാംസ്കാരിക വിപ്ളവം തിര്‍ക്കണം : സിറാജ് ഇരിട്ടി


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ധാര്‍മികവും ക്രിയാത്മകവുമായ ചിന്തകളുടെ പ്രയോഗവത്കരണം കൊണ്ട് സമൂഹത്തില്‍ സാംസ്കാരിക വിപ്ളവം തീര്‍ക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് യുവ പണ്ഡിതന്‍ സിറാജ് ഇരിട്ടി അഭിപ്രായപ്പെട്ടു.  മദീന ഖലീഫയിലെ മര്‍കസുദ്ദഅ്വയില്‍ ഫോകസ് ഖത്തര്‍ സംഘടിപ്പിച്ച യുവജന സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തൂകയായിരുന്നു അദ്ദേഹം.

ലോജിക് ഫ്രഷ് മാര്‍ട് ഉദ്ഘാടനം ചെയ്തു

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ. ഖത്തറിലെ  പ്രമുഖ സംരംഭകരായ ലോജിക് ഗ്രൂപ്പ് വകറയിലെ യസ്ദാന്‍ വില്ലേജ് നാലില്‍ ആരംഭിച്ച ലോജിക്  ഫ്രഷ് മാര്‍ട്  ഗ്രൂപ്പ് ചെയര്‍മാന്‍ ജുമ ഖമീസ് അല്‍ മുറൈഖി ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടര്‍ ടി.വി. എച്ച്. യൂസുഫ്, ഓപറേഷന്‍സ് മാനേജര്‍ റജീബ് ലാല്‍ എന്നിവര്‍ പങ്കെടുത്തു.

2011, മാർച്ച് 25, വെള്ളിയാഴ്‌ച

ഡോക്യുമെന്ററി പ്രകാശനം ചെയ്തു

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ. മീഡിയ പ്ളസിന്റെ  ബാനറില്‍ മുത്തു ഐ.സി. ആര്‍ ‍. സി. അണിയിച്ചൊരുക്കിയ ഖത്തര്‍ മലയാളി ഡോക്യൂമെന്ററി മുഗള്‍ എമ്പയര്‍ റസ്റോറന്റില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് പ്രകാശനം ചെയ്തു.  ആര്‍ഗണ്‍ ഗ്ളോബല്‍ സി. ഇ. ഒ. അബ്ദുല്‍ ഗഫൂര്‍ ഡോക്യുമെന്ററിയുടെ ആദ്യ പ്രതി ഏറ്റു വാങ്ങി.

ഹൃദായാഘാതവും ഹൃദയസ്‌തംബനവും ഒന്നല്ല

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഹൃദയാഘാതം കാരണം ഹൃദയ സ്‌തംബനം ഉണ്ടായേക്കാം. ഹൃദയാഘാതം സംഭവിച്ച വ്യക്തിയെ ഹൃദയ സ്‌തംബനത്തില്‍ നിന്ന്‌ രക്ഷപ്പെടുത്താന്‍  Cardiopulmonary resuscitation (C.P.R) എന്ന വൈദ്യ ശാസ്‌ത്ര നാമത്താല്‍  അറിയപ്പെടുന്ന പ്രാഥമിക ശുശ്രൂഷ കൊണ്ട് കഴിയുമെന്ന്  ഡോക്‌ടര്‍ അബ്‌ദുല്‍ റഷീദ് പറഞ്ഞു.

ഫ്രണ്ട്‌സ് ഓഫ് തൃശൂര്‍ വിനോദയാത്ര ഏപ്രില്‍ ഒന്നിന്


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഫ്രണ്ട്‌സ് ഓഫ് തൃശൂര്‍ അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി സംഘടിപ്പിക്കുന്ന വിനോദയാത്ര ഏപ്രില്‍ ഒന്നിന് സംഘടിപ്പിക്കും. രാവിലെ എട്ട് മണിയോടെ മുംതസ പാര്‍ക്ക് പരിസരത്തുനിന്ന് പുറപ്പെടുന്ന യാത്രയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ വിനോദപരിപാടികളും മല്‍സരങ്ങളും ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ സംഘടനാ ഓഫീസുമായി നേരിട്ടോ 44317273, 55864454, 55544830 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.മുന്‍കൂട്ടി വിതരണം ചെയ്യുന്ന കൂപ്പണ്‍ വഴി പ്രവേശനം നിയന്ത്രിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

2011, മാർച്ച് 24, വ്യാഴാഴ്‌ച

ഹൃദയങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കരുത്: അബ്ദുല്ല രാജാവ്

ആലി അമ്മുണ്ണി
റിയാദ്: മലിക്കുല്‍ ഖുലൂബ് (ഹൃദയങ്ങളുടെ രാജാവ്), മലിക്കുല്‍ ഇന്‍സാനിയ്യ (മാനവികതയുടെ രാജാവ്‌‌) എന്നിങ്ങനെ തന്നെ വിശേഷിപ്പിക്കരുതെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ അബ്ദുല്ല രാജാവ് പറഞ്ഞു. ഈ വിശേഷങ്ങളില്‍ നിന്നും നിങ്ങള്‍ എന്നെ ഒഴിവാക്കണം. അല്ലാഹുവാണ് രാജാധിരാജന്‍.

2011, മാർച്ച് 23, ബുധനാഴ്‌ച

ജപ്പാന്‍ ദുരന്തം ആഗോളവ്യാപാരം മന്ദഗതിയിലാക്കും : ആര്‍ . സീതാരാമന്‍


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ജപ്പാനിലുണ്ടായ പ്രകൃതി ദുരന്തം മറ്റു രാജ്യങ്ങളുടെ സാമ്പത്തികഘടനയിൽ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സാമ്പത്തികവിദഗ്ധനും ദോഹാ ബാങ്ക് സി.ഇ.ഒ.യുമായ ആർ ‍. സീതാരാമന്‍ പറഞ്ഞു. 

ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റിനു തുടക്കമായി


നൂറു മുഹമ്മദ്‌ ഒരുമനയൂര്‍
അബുദാബി: ഇന്ത്യാ കണ്ട എക്കാലത്തെയും മികച്ച വോളിബോള്‍ താരമായിരുന്ന ജിമ്മി ജോര്‍ജ് ന്‍റെ  സ്മരണാര്‍ത്ഥം കഴിഞ്ഞ പതിനാറു വര്‍ഷമായി അബുദാബി കേരളാ സോഷ്യല്‍ സെന്‍റെര്‍ സംഘടിപ്പിച്ചുവരുന്ന ജിമ്മി ജോര്‍ജ് സ്മാരക അന്താരാഷ്ട്ര  വോളിബോള്‍ ടൂര്‍ണമെന്റ്   അബുദാബി അല്‍ ജസീറ ക്ലബില്‍ തുടക്കമായി.

ആര്‍ എസ് സി ബുക്ടെസ്റ് വെള്ളിയാഴ്ച 200 കേന്ദ്രങ്ങളില്‍

ദോഹ : മീലാദ് കാമ്പയിന്റെ ഭാഗമായി രിസാല സ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന നാലാമത് ബുക് ടെസ്റ് വെള്ളിയാഴ്ച ഉച്ചക്കു ശേഷം ഗള്‍ഫ് രാജ്യങ്ങളിലെ 200 കേന്ദ്രങ്ങളില്‍ നടക്കും. രിസാല മദീന പതിപ്പ് അവലംബമാക്കി ഗള്‍ഫില്‍ ഒരേ സമയം നടക്കുന്ന പരീക്ഷയില്‍ പങ്കെടുക്കുന്നതിന് 5,000 ലധികം പേര്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടണ്‍്.

2011, മാർച്ച് 22, ചൊവ്വാഴ്ച

വിസാ തട്ടിപ്പ് നടത്തി മലയാളി മുങ്ങി


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: റീതാജ് ഖത്തര്‍ ട്രേഡിംഗ് കമ്പനിയില്‍ നിന്ന് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി മലയാളി മുങ്ങി. കമ്പിനിയുടെ ഹ്യുമന്‍ റിസോഴ്‌സ് മാനേജരായിരുന്ന തിരുവനന്തപുരം പിരപ്പന്‍കോട് വേലാവുര്‍ പള്ളിവിള പുത്തന്‍വീട്ടിലെ കമാലുദ്ദീനാണ്‌ തട്ടിപ്പ് നടത്തിയത്. റിക്രൂട്ട്‌മെന്റ് മാനേജരുടെ ചുമതല വഹിച്ചിരുന്ന ഇദ്ദേഹം കമ്പനിയുടെ പേര് ഉപയോഗിച്ച് സ്വന്തമായി നടത്തിയ ഇടപാടുകള്‍ വഴി ലക്ഷക്കണക്കിന് റിയാലിന്റെ നഷ്ടമുണ്ടായതായി കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് സിദ്ദീഖ് പറഞ്ഞു. 

2011, മാർച്ച് 20, ഞായറാഴ്‌ച

’നന്മ നിറഞ്ഞ ഉമ്മ' ആദ്യ പ്രദര്‍ശനം വ്യാഴാഴ്ച്ച

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ദോഹയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ ദോഹ കോറസ് പുറത്തിറക്കുന്ന ‘നന്മ നിറഞ്ഞ ഉമ്മ” എന്ന ഹോം സിനിമയുടെ ആദ്യ പ്രദര്‍ശനം ക്ഷണിക്കപ്പെട്ട സദസ്സിനു മുന്‍പാകെ വ്യാഴാഴ്ച്ച (മാർച്ച് 24നു്) വൈകിട്ട് 7.30നു മുഗള്‍ എംപയര്‍ ഹോട്ടലില്‍ നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

2011, മാർച്ച് 12, ശനിയാഴ്‌ച

പ്രവാസിവോട്ട് പോരായ്മകള്‍ പരിഹരിച്ചു

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന പ്രവാസികള്‍ക്ക് രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിനായാണ് പ്രവാസി വോട്ടവകാശം യാഥാര്‍ത്ഥ്യമാക്കിയത് . എന്നാല്‍ നിയമത്തിലെ ചിലപോരായ്മകള്‍ പ്രവാസികളെ ഏറെ കഷ്ട്ത്തിലാക്കുന്ന കാഴ്ച്ചയായിരുന്നു ഇതുവരെ കണ്ടു വന്നിരുന്നത്. ഈ പോരായിമ പരിഹരിച്ചതോടെ പ്രവാസിവോട്ടിനായി അപേക്ഷ സമര്‍പ്പിക്കാന്നുള്ള നടപടികള്‍ ശക്തമാക്കി. 

പ്രവാസി വോട്ടിനായി പ്രവാസികള്‍ വോട്ട് ചേര്‍ക്കാനുള്ള അപേക്ഷ അയയ്ക്കേണ്ട വിലാസം


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ഇലക്ടറല്‍ റജിസ്ട്രേഷന്‍ ഓഫിസ്, വിലാസം, പിന്‍കോഡ് എന്ന ക്രമത്തിൽ ‍. (ബ്രായ്ക്കറ്റില്‍ അതത് ഇലക്ടറല്‍ റജിസ്ട്രേഷന്‍ ഓഫിസിന്റെ പരിധിയില്‍ വരുന്ന മണ്ഡലങ്ങളുടെ പേരുകള്‍ ):

പ്രതിഭകളുടെ പാഠങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുക

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: മണ്‍മറഞ്ഞ പ്രതിഭകളുടെ അനുസ്‌മരണങ്ങളിലൂടെ അവരുടെ ജീവിതവും പ്രവര്‍ത്തന മണ്ഡലവും വിസ്‌തരിച്ച് കേവല ചര്‍ച്ചയ്‌ക്ക് വിധേയമാക്കുക എന്നതിലുപരി അവരുടെ ജീവിതാനുഭവങ്ങളും പാഠങ്ങളും മുതല്‍കൂട്ടാക്കാനുള്ള ശ്രമങ്ങളാണ്‌ വിടപറഞ്ഞ മഹദ് വ്യക്തിത്വങ്ങള്‍ക്കുള്ള ഏറ്റവും വലിയ ആദരം . തനിമ കലാസാഹിത്യവേദി സംഘടിപ്പിച്ച അനുസ്‌മരണ സദസ്സിന്റെ ഭാഗമായി നടന്ന  ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. 

സൌജന്യ ബ്രെസ്റ്റ് കാന്‍സര്‍ പരിശോധന സംഘടിപ്പിച്ചു


നൂറു മുഹമ്മദ്‌ ഒരുമനയൂര്‍
അബുദാബി: ലോക വനിതാ ദിനം അനുബന്ദ്ധിച്ചു അബുദാബിയിലെ പ്രമുഖ ഹോസ്പിറ്റല്‍ ഗ്രൂപ്പായ ലൈഫ് ലൈന്‍ മെഡിക്കല്‍സ് അബുദാബി ഖലിദിയ മാളില്‍ സംഘടിപ്പിച്ച സൌജന്യ ബ്രെസ്റ്റ് കാന്‍സര്‍ പരിശോധന ക്യാംബ് അവസാനിച്ചു.

2011, മാർച്ച് 11, വെള്ളിയാഴ്‌ച

അഴിമതി അന്വേഷണങ്ങള്‍ പ്രഹസനങ്ങൾ മാത്രം

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: രാജ്യത്തെ ഗ്രസിച്ചുകഴിഞ്ഞ അഴിമതികള്‍ക്കെതിരെ ക്രിയാത്മക പ്രതിരോധം ഉയര്‍ന്നുവരണമെന്ന് ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍  സംഘടിപ്പിച്ച 'അഴിമതിക്കാലത്തെ ഭരണകൂടവും ജുഡീഷ്യറിയും' സെമിനാര്‍ ആവശ്യപ്പെട്ടു. രാജ്യത്ത് നടക്കുന്ന അഴിമതി കുംഭകോണങ്ങള്‍ക്കെതിരെയുള്ള അന്വേഷണങ്ങള്‍ പ്രഹസനങ്ങളായിത്തീരുന്നു. 

2011, മാർച്ച് 10, വ്യാഴാഴ്‌ച

പ്ളാന്റേഷന്നെതിരെ ജനകീയ പ്രതിരോധം ഉയര്‍ന്നുവരണം : എം.എ. റഹ്മാന്‍


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: പ്ളാന്റേഷന്‍ കോര്‍പറേഷന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ ജനകീയപ്രതിരോധം ഉയര്‍ന്നുവരണമെന്നും  എന്റോസള്‍ഫാന്‍ ദുരന്തത്തെക്കുറിച്ച് ഇനിയും വിശദവും സമഗ്രവുമായ പഠനങ്ങള്‍ നടക്കണമെന്നും സര്‍ക്കാര്‍ നടപ്പിലാക്കിയ ദുരന്ത നിവാരണ പാക്കേജുകള്‍ അപര്യാപ്തമാണെന്നും അര്‍ഹരായ പല ആളുകളിലേക്കും ഇനിയും സഹായങ്ങള്‍ എത്തേണ്ടതുണ്ടെന്നും പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും ആക്ടിവിസ്റ്റുമായ പ്രൊഫ. എം.എ. റഹ്മാന്‍ പറഞ്ഞു.  

എണ്ണ വില ബാരലിന് 106 ഡോളര്‍

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ : എണ്ണയുടെ വില ഇന്നലെ ബാരലിന് രണ്ട് ഡോളര്‍ ഉയര്‍ന്ന് 106 ഡോളറിലെത്തി. കഴിഞ്ഞ 20 മാസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.വിപണിയില്‍ എണ്ണയുടെ ലഭ്യതയും ശേഖരവും സുഗമമായ നിലയിലാണെങ്കിലും ലിബിയയിലെ ആഭ്യന്തരസംഘര്‍ഷം മൂലം ലിബിയയില്‍ നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെട്ടത് എണ്ണ വിലയെ ബാധിച്ചതാണ്‍ ഈ വര്‍ദ്ധനവിനു കാരണം.

ടി സി എഫ് ഭാരവാഹികള്‍


ദുബായ്: ചാവക്കാട്‌ തിരുവത്ര സ്വദേശികളുടെ പ്രവാസി കൂട്ടായ്മയായ തിരുവത്ര കമ്മ്യുണിറ്റി ഫോറം (ടി സി എഫ്) പുതിയ ഭാരവാഹികളായി നജീബുദ്ധീന്‍ സൈഫുള്ള (പ്രസിഡന്റ്), അബ്ദുല്‍ ഗഫൂര്‍ (ജനറല്‍ സെക്രട്ടറി), നിസാര്‍ നൂര്‍ദിന്‍ (ട്രഷറര്‍) സഫറുദ്ധീന്‍ ഫാറൂഖ് (അഡ്വൈസര്‍) എന്നിവരെ തിരഞ്ഞെടുത്തു. 

2011, മാർച്ച് 9, ബുധനാഴ്‌ച

ഇസ് ലാഹി സെന്റര് ഖുര്ആന് വിജ്ഞാന പരീക്ഷ 15ാം ഘട്ടം മാര്ച്ച് 11 വെള്ളിയാഴ്ച

കുവൈത്ത്: കേരള ഇസ് ലാഹി സെന്റര് ഖുര്ആന് ഹദീസ് ലേണിംഗ് വിഭാഗം കുവൈത്ത് മലയാളികള്ക്കായി സംഘടിപ്പിച്ച് വരുന്ന ഖുര്ആന് വിജ്ഞാന പരീക്ഷയുടെ 15 ാം ഘട്ടം  മാര്ച്ച് 11 ന് വെള്ളിയാഴ്ച വൈകിട്ട്  കുവൈത്തിലെ മൂന്ന് കേന്ദ്രങ്ങളില് വെച്ച് നടക്കുമെന്ന് സെന്റര് ഭാരവാഹികള് പത്രക്കുറിപ്പില് അറിയിച്ചു.

2011, മാർച്ച് 7, തിങ്കളാഴ്‌ച

നാട്ടില്‍ തിരഞ്ഞെടുപ്പ് അടുത്തു,പ്രചരണം പ്രവാസലോകത്തും

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ : കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വിവിധ പ്രവാസി സംഘടനകള്‍  ഖത്തറില്‍ സജീവമാകുന്നു. വിദേശ പ്രവാസികൾക്ക് വോട്ട് രേഖപ്പെടുത്താന്‍ നിയമാനുമതി ലഭിച്ചതിനു ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായതിന്നാൽ ഗള്‍ഫിലുള്ളവരെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നതിന്നായി പ്രവാസി സംഘടനകൾ ശ്രമം തുടങ്ങി.

2011, മാർച്ച് 6, ഞായറാഴ്‌ച

‘ലോകാനുഗ്രഹിയായ പ്രവാചകന്‍ ‘

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: മുഹമ്മദ് നബി കാണിച്ചു തന്ന ജീവിതചര്യയാണ്‌ നമ്മുടെ തിരുശേഷിപ്പെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ.എം. അബ്ദുര്‍റഹ്മാന്‍ പറഞ്ഞു. ഈ ജീവിതചര്യ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുകയാണ്  നാം പ്രവാചകനോട് കാണിക്കുന്ന യഥാര്‍ഥ സ്നേഹമെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം അല്‍ അറബ് സ്‌പോര്‍ട്‌സ് ക്ലബ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'ലോകാനുഗ്രഹിയായ പ്രവാചകന്‍ ‍' എന്ന കാമ്പയിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
 

പ്രവാസിവോട്ടര്‍ക്ക് ഇക്കുറി പൊന്നുവില

അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതാദ്യമായി പ്രവാസി വോട്ടര്‍മാര്‍ തങ്ങളുടെ പ്രതിനിധികളെ നിശ്ചയിക്കുന്നതില്‍ പങ്കുവഹിക്കും.  എന്നാല്‍ ഇലക്ഷന്‍ സമയത്ത് നാട്ടില്‍ ഉണ്ടാകണമെന്നു മാത്രം. തപാല്‍വോട്ട് പ്രതീക്ഷ ഇപ്പോഴും അകലെത്തന്നെ.  ഏതായാലും കേരളത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും പ്രവാസിവോട്ടര്‍മാര്‍ ഇക്കുറി തല ഉയര്‍ത്തിനില്‍ക്കും. 

ലോകത്തിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് മ്യൂസിയം ഖത്തറിലേത്


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഖത്തര്‍ ഒളിമ്പിക്‌സ് സ്‌പോര്‍ട്‌സ് മ്യൂസിയത്തിനു ലോകത്തിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് മ്യൂസിയം എന്ന ബഹുമതി. ഖത്തറിന്റെ കായികചരിത്രം വിവരിക്കുന്നതും ഇത് എന്തായിരുന്നുവെന്ന് ഭാവിതലമുറയേയും പെതുജനങ്ങളേയും അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. ഖത്തര്‍ ആതിഥ്യം വഹിച്ച കായികമത്സരങ്ങള്‍ ‍, തങ്ങളുടെ വിജയകഥകള്‍ തുടങ്ങി അവിസ്മരണീയ ശേഷിപ്പുകള്‍ അടങ്ങിയതാണ്‌ മ്യൂസിയം ‍.

ദോഹ ഗ്രാന്റ് പ്രിക്‌സ് കൊനേരു ഹംപിക്ക്

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ദോഹ ഗ്രാന്റ് പ്രിക്‌സ് വനിതാ ചെസ് ചാമ്പ്യന്‍ഷിപ്പ് ഇന്ത്യന്‍ ഗ്രാന്റ് മാസ്റ്റര്‍ കൊനേരു ഹംപിക്ക്. ചൈനീസ് ഗ്രാന്റ്മാസ്റ്റര്‍ സൂ ചെനിനെ തോല്‍പിച്ചാണ് ഹംപി ജേതാവായത്.  

2011, മാർച്ച് 5, ശനിയാഴ്‌ച

സംസ്ഥാന സര്‍ക്കാര്‍ തുക അനുവദിച്ചു; മലയാളികളുടെ ജയില്‍ മോചനത്തിന് വഴിതെളിയുന്നു

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: സമുദ്രാതിര്‍ത്തിലംഘിച്ച കുറ്റത്തിനു  ജയിലിലായ അഞ്ച് മലയാളികളുടെ മോചനത്തിന് വഴിയൊരുങ്ങി. കോടതിവിധിച്ച പിഴക്കുള്ള തുക കേരള സര്‍ക്കാര്‍ അനുവദിച്ചതോടെയാണ് ജയിൽ മോചനത്തിനു വഴിതുറന്നത്.