2011, മാർച്ച് 25, വെള്ളിയാഴ്‌ച

ഡോക്യുമെന്ററി പ്രകാശനം ചെയ്തു

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ. മീഡിയ പ്ളസിന്റെ  ബാനറില്‍ മുത്തു ഐ.സി. ആര്‍ ‍. സി. അണിയിച്ചൊരുക്കിയ ഖത്തര്‍ മലയാളി ഡോക്യൂമെന്ററി മുഗള്‍ എമ്പയര്‍ റസ്റോറന്റില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് പ്രകാശനം ചെയ്തു.  ആര്‍ഗണ്‍ ഗ്ളോബല്‍ സി. ഇ. ഒ. അബ്ദുല്‍ ഗഫൂര്‍ ഡോക്യുമെന്ററിയുടെ ആദ്യ പ്രതി ഏറ്റു വാങ്ങി.

ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് കെ. എം. വര്‍ഗീസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഐ. സി. ബി. എഫ്. പ്രതിനിധി കരീം അബ്ദുല്ല, അല്‍ ഏബിള്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ സിദ്ധീഖ് പുറായില്‍ തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു. മീഡിയാ പ്ളസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര അദ്ധ്യക്ഷനായിരുന്നു.  

ഡോക്യൂമെന്ററിയുടെ സംവിധായകന്‍ മുത്തു ഐ. സി. ആര്‍ ‍. സി.  സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ടെലിഫിലിമിന്റെ പ്രിവ്യൂയും നടന്നു. ഡോക്യുമെന്ററി തികച്ചും സൌജന്യമായാണ് മീഡിയ പ്ളസ് വിതരണം ചെയ്യുന്നതെ ന്നും ആവശ്യമുള്ളവര്‍ക്കൊക്കെ മീഡിയ പ്ളസ് ഓഫീസുമായി ബന്ധപ്പെട്ടാല്‍ കോപ്പി ലഭിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ