2011, ജൂലൈ 24, ഞായറാഴ്‌ച

മരുഭൂമികള്‍ പറയുന്നതും പറയാത്തതും പുസ്തകം പ്രകാശനം ചെയ്തു

നൂര്‍ മുഹമ്മദ് ഒരുമനയൂര്‍
അബുദാബി: പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും  എഴുത്തുകാരനുമായ  ജലീല്‍ രാമന്തളിയുടെ  "മരുഭൂമികള്‍ പറയുന്നതും പറയാത്തതും" എന്ന കൃതിയുടെ പ്രകാശന കര്‍മ്മം  അബുദാബി  ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ  ഡോക്ടര്‍  ശൈഖ അല്‍ മസ്കാരി   പാര്‍കോ ഗ്രൂപ്പ്  ഡയറക്ടെര്‍   ഖദീജ അബ്ദു റഹിമാന്  നല്‍കി  നിര്‍വ്വഹിച്ചു.
ചടങ്ങില്‍ ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റര്‍ സെക്രട്ടറി മൊയ്തു കടന്നപ്പള്ളി ഉത്ഘാടനം നിര്‍വ്വഹിച്ചു. ഐ.എസ്.സി പ്രസിഡന്റ് രമേഷ് പണിക്കര്‍, മലയാളി സമാജം പ്രസിഡന്റ് ഡോ: മനോജ്‌ പുഷ്കര്‍, പുന്നക്കല്‍ മുഹമ്മദാലി, മൊയ്തീന്‍ കോയ കെ കെ, വിപികെ അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. എന്‍എസ് ജോതിക്‌ുമാര്‍ പുസ്ത്കം സദസ്സിനു പരിജയപ്പെടുത്തി. ഗ്രന്തകരനായ ജലീല്‍ രാമന്തളി  നന്ദി പ്രകാശിപ്പിച്ചു   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ