2011, ജൂലൈ 31, ഞായറാഴ്‌ച

സാംസ്കാരികമായ വളര്‍ച്ച ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകള്‍ ഈ കാലകട്ടത്തിന്റെ അനിവാര്യതയാണ്


ഷാര്‍ജ: ഒരു പ്രദേശത്തിന്റെ സാംസ്കാരികമായ  വളര്‍ച്ച ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകള്‍ ഈ കാലകട്ടത്തിന്റെ അനിവാര്യതയാണെന്ന് ഷറഫുദ്ദീന്‍ നദ് വി പറഞ്ഞു. പ്രാദേശിക കൂട്ടായ്മകളില്‍ വളരെ മാതൃകപരമായി പ്രവാസ ഭൂമിയില്‍ കഴിഞ്ഞ 12 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ചാവക്കാട് അസോസ്സിയേഷന്റെ ജനറല്‍ബോഡി യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഷാര്‍ജ കീര്‍ത്തി ഹോട്ടലില്‍ വെച്ച് നടന്ന ജനറല്‍ബോഡി യോഗത്തില്‍ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ലിയാകത്തലി (പ്രസിഡന്റ്), മുഹമ്മദ്‌ സലീം (സിക്രട്ടറി), വൈസ്‌പ്രസിഡന്റ്‌മാരായി അന്‍സാര്‍ എന്‍ വി, സലീം നൂര്‍, ജോയിന്‍റ് സിക്രട്ടറിമാരായി ഉമ്മര്‍ ആര്‍ യു, യൂസഫ്‌ ടി വി, ട്രഷററായി ഹാഷിം കെ എന്നിവരെ തിരഞ്ഞെടുത്തു.  ചാവക്കാട് അസോസ്സിയേഷന്‍ രക്ഷാധികാരി അബൂബക്കര്‍ സന്നിഹിതനായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ