2011, ജൂലൈ 5, ചൊവ്വാഴ്ച

റിയാദ് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് സഹായ ഹസ്തങ്ങള്‍

അലിയാമുണ്ണി അഞ്ചങ്ങാടി
റിയാദ്: കഴിഞ്ഞദിവസം ബത്ഹയിലെ താമസ സ്ഥലത്തുണ്ടായ തീപ്പിടിത്തത്തില്‍ മരണപ്പെട്ട അഞ്ചു മലയാളികളടക്കം ഏഴ് പേരുടെയും കുടുംബങ്ങള്‍ക്ക് ആശ്വാ‍സമായി സുമനസ്സുകളുടെ സഹായ പ്രവാഹം.
പ്രമുഖ പ്രവാസിയും ലുലു ഹൈപ്പര്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ എം എ യൂസുഫലി ആറ് ഇന്ത്യക്കാരുടെയും ഒരു നേപ്പാള്‍ പൌരന്റെയും കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു പിന്നാലെ ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുമെന്ന് പ്രമുഖ പ്രവാസി വ്യവസായിയും ഐ ടി എല്‍, ഇറാം ഗ്രൂപ്പുകളുടെ മാനേജിങ് ഡയറക്ടറുമായ സിദ്ദീഖ് അഹമ്മദ് അറിയിച്ചു.

ദുരന്തത്തില്‍ മരിച്ച ഏഴ് പേരുടെയും കുടുംബങ്ങള്‍ക്ക് ഓരോ ലക്ഷം രൂപ വീതം നല്‍കുമെന്ന് പ്രമുഖ പ്രവാസി വ്യവസായി രവി പിള്ള, ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ. ടി റബീഉല്ല എന്നിവര്‍ പ്രഖ്യാപിച്ചു. പ്രമുഖ പ്രവാസി സംഘടനകളായ കെ എം സി സിയിലും ഒ ഐ സി സിയിലും ഇത്തരത്തിലുള്ള സഹായ പ്രഖ്യാപനത്തിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി അറിയുന്നു. അപ്രകാരം നോര്‍ക്കയും പ്രവാസി വകുപ്പും പലവിധ ഓഫറുകളുമായി രംഗത്തുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ