2011, ജൂലൈ 2, ശനിയാഴ്‌ച

പ്രവാസി ക്ഷേമനിധിക്ക് അപേക്ഷിച്ചിട്ട് മറുപടി ലഭിക്കാത്തവരെ സഹായിക്കും: സംസ്കാര ഖത്തര്‍


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: പ്രവാസി ക്ഷേമനിധിക്കായി അപേക്ഷിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും മറുപടി ലഭിക്കാത്തവരെ സഹായിക്കാന്‍ സംസ്ക്കാര ഖത്തര്‍ യോഗം തിരുമാനിച്ചു.കഴിഞ്ഞ ഒരു വര്‍ഷമായി സംഘടന നടത്തി വരുന്ന പ്രവാസി ക്ഷേമനിധി പ്രവര്‍ത്തനങ്ങള്‍ക്കിടെ ഇത്തരത്തിലുള്ള പരാതിയുമായി നിരവധി പേര്‍ ബന്ധപ്പെട്ട സാഹചര്യത്തിലാണ്‌ ഇങ്ങിനെ ഒരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് സംഘടനയുടെ പ്രസിരണ്ട് അഡ്വ.ജാഫര്‍ഖാന്‍ കേച്ചേരി പറഞ്ഞു.

പരാതിയുള്ളവര്‍ പേരും , പാസ്പോര്‍ട്ട് നമ്പറും ,അപേക്ഷിച്ചതിയതി സഹിതം സംഘടനയുമായി ബന്ധപ്പെടുകയാണെങ്കില്‍ സംഘടന പരാതിയുള്ളവരുടെയെല്ലാം ലിസ്റ്റ് തയ്യാറാക്കി പ്രവാസി ക്ഷേമനിധി അധികൃതരെ അറിയിച്ച് കാലതാമസം ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ പറഞ്ഞു.

പ്രവാസി ക്ഷേമനിധിയെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി നല്കുന്നതിനായി വിളിക്കേണ്ട നമ്പറുകള്‍, അഡ്വ. ജാഫര്‍ഖാന്‍ 55628626, 77942169.അഡ്വ.അബൂബക്കര്‍ 55071059.മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ 551987804, 77940225.സംഘടനയുമായി ബന്ധപ്പെട്ടാല്‍ ക്ഷേമനിധി അംഗത്വത്തിനുള്ള അപേക്ഷാ ഫോമും പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന്റെ ഫോമും സൗജന്യമായി ലഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ