2011, ജൂലൈ 27, ബുധനാഴ്‌ച

ചൂട് 46 ഡിഗ്രി സെല്‍ഷ്യസ്; വ്രത സമയം പതിനഞ്ച് മണിക്കൂര്‍

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ 
ദോഹ: ഈ വര്‍ഷത്തെ റമദാന്‍ വ്രത സമയം  പതിനഞ്ച് മണിക്കൂറോളം ഉണ്ടാകും.ഇരുപത്തിയഞ്ചു വര്‍ഷത്തിനുള്ളിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പകലാണ് ഈ വര്‍ഷത്തെ റമദാനില്‍  ഉണ്ടാവുന്നത്. അതോടൊപ്പം ചൂടും കൂടിവരുന്ന ഈ സാഹചര്യത്തില്‍ 46 മുതല്‍ 48  ഡിഗ്രി സെല്‍ഷ്യസ് വരെ ആകുമെന്നും കാലാവസ്ഥാനിരീക്ഷകര്‍ പറയുന്നുണ്ട്. ഇതേ സമയം വ്രത സമയം വര്‍ധിക്കുന്നത് കൂടുതല്‍ പുണ്യം നേടാനുള്ള അവസരമാണെന്നാണ് വിശ്വാസികള്‍ പറയുന്നത്.

44 ഡിഗ്രി സെല്‍ഷ്യസ് ആണിന്നലെ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. ദോഹയുടെ പല ഭാഗങ്ങളിലും നാല്‍പതിന് മുകളിലായിരുന്നു ഇന്നലത്തെ താപനില. അന്തരീക്ഷം മേഘാവൃതവും പൊടി നിറഞ്ഞ അവസ്ഥയിലുമാണ്. പാര്‍ക്കുകളിലും മറ്റും കഴിഞ്ഞ അവധി ദിനങ്ങളില്‍ താരതമ്യേന ആളുകള്‍ കുറവായിരുന്നു. പലരും ഒഴിവുവേളകള്‍ വീട്ടിനകത്തു തന്നെയാണ് കഴിച്ചു കൂട്ടിയത്. സ്‌കൂള്‍ അവധിക്കാലവും ചൂടും റമദാനുമെല്ലാം ഒന്നിച്ചായതോടെ മലയാളികളടക്കം നിരവധി പേര്‍ നാട്ടില്‍ പോയിട്ടുണ്ട്. ഇനിയും പലരും റമദാന്‍ അടുക്കുന്നതോടെ നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലുമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ