2011, ജൂലൈ 27, ബുധനാഴ്‌ച

ദോഹാബ്ലോഗ്ഗേഴ്സിന്റെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ 
ദോഹ: തല ഉയര്‍ത്തി നില്‍ക്കുന്ന വലിയ ഗോപുരങ്ങളേക്കാള്‍ വലിയ വലിയ ഉയരങ്ങളെക്കുറിച്ചും ആഴങ്ങളേക്കാള്‍ വലിയ ആഴങ്ങളെക്കുറിച്ചും ശക്തമായ തൂലികകൊണ്ട് അടയാളപ്പെടുത്തലുകള്‍ നടത്തിയ 'ദൈവം ഒഴിച്ചിട്ടയിടം' എന്ന രാമചന്ദ്രന്‍ വെട്ടിക്കാടിന്റെ കവിതാ സമാഹാരം സോമന്‍ പൂക്കാടില്‍ നിന്ന് അശറഫ് തുണേരി പുസ്‌തകം സ്വീകരിച്ച്‌ കൊണ്ട്‌ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

പ്രവാസ ജീവിത്ത്തിന്റെ ഉഷ്‌ണം മണക്കുന്ന മണല്‍ക്കാറ്റുകള്‍ക്കും പ്രണയ തീര്‍ഥമൊഴുകുന്ന മനസ്സുകള്‍ക്കും അനുഭവത്തിന്റെ തീര്‍ത്ഥ ജലം ഒഴുക്കിയ ബിജു കുമാര്‍ ആലക്കോടിന്റെ 'ഒട്ടകമായും ആടായും മനുഷ്യനായും ജീവിതം' എന്ന കൃതി എ.വി.എം ഉണ്ണിയില്‍ നിന്ന്‌ അസീസ്‌ മഞ്ഞിയില്‍ പുസ്‌തകം സ്വീകരിച്ച്‌ കൊണ്ട്‌ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

എഫ്.സി.സി യില്‍ സംഘടിപ്പിക്കപ്പെട്ട സഹൃദയ സദസ്സില്‍ എഫ്.സി.സി ഡയറക്‌ടര്‍ ഹബീബു റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. കലാ സാഹിത്യ രംഗത്തെ പ്രതിഭകളുടെ സാന്നിധ്യം കൊണ്ട്‌ ധന്യമായ സദസ്സ്‌ അനുഗര്ഹീതരായ രണ്ട് എഴുത്തുകാരുടെ രചനകളെ വിലയിരുത്തുകയും പ്രകീര്‍ത്തിക്കുകയും ചെയ്‌തു.സുനില്‍ പെരുമ്പാവൂര്‍ സ്വാഗതം ആശംസിച്ചു.ഷാനവാസ്‌ നന്ദി പ്രകാശിപ്പിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ