2011, ജൂലൈ 23, ശനിയാഴ്‌ച

ബി.സി.സി. സമ്മര്‍ ക്യാമ്പിന് തുടക്കമായി


ദോഹ: ഭവന്‍സ് കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പ് 'പാസ് 2011' ന് ശനിയാഴ്ച തുടക്കമായി. വക്രയിലെ ഭവന്‍സ് പബ്ലിക് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി എം.ആര്‍. ഖുറേഷി നാല് വിദ്യാര്‍ത്ഥികള്‍ക്ക് 'പാസ് 2011' ഐ.ഡി. കാര്‍ഡുകള്‍ വിതരണം ചെയ്തുകൊണ്ട്  പരിപാടി ഉദ്ഘാടനം ചെയ്തു. 

ഭവന്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. ജി. മനുലാല്‍ സ്വാഗതം പറഞ്ഞു. സലീം പൊന്നാമ്പത്ത് ക്യാമ്പിനെക്കുറിച്ച് വിശദീകരിച്ചു.  ബാബു രാജന്‍ ആശംസകളര്‍പ്പിച്ചു. ക്യാമ്പ് കോര്‍ഡിനേറ്റര്‍ പുഷ്പ രാജന്‍ നന്ദി പറഞ്ഞു. സുചിത്ര ബാലഗോപാല്‍ പരിപാടി നിയന്ത്രിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ