2011, ജൂലൈ 12, ചൊവ്വാഴ്ച

ഇസ്റ 100 കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് നല്‍കും

ദുബായ്: വാടാനപ്പള്ളി മേഘലയിലെ നിര്‍ധനരായ 100 കുടുംബങ്ങള്‍ക്ക് വിശുദ്ധ റമദാന്‍ പ്രമാണിച്ച് പലചരക്ക് സാധനങ്ങള്‍ അടങ്ങുന്ന റമദാന്‍ കിറ്റ് നല്‍കാന്‍ ഇസ്റ യു എ ഇ കമ്മിറ്റി തീരുമാനിച്ചു. കഴിഞ്ഞ 6 മാസമായി കൊടുത്തു കൊണ്ടിരിക്കുന്ന ഭക്ഷ്യ റേഷന്‍ പദ്ധതിയും, ചികിത്സ സഹായവും  വിപുലപ്പെടുത്താനും,
കഴിഞ്ഞ ജൂണില്‍ ആരംഭിച്ച ഹിഫ്ദുല്‍ ഖുര്‍ആന്‍ കോളേജ്. കോളേജ് ഓഫ് ഇസ്‌ലാമിക് സയന്‍സ് എന്നീ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഭക്ഷണം, താമസം, ചികിത്സ, അധ്യാപകരുടെ ശമ്പളം എന്നിവക്കായി വേണ്ടി വരുന്ന ചിലവുകള്‍ക്കായി സ്ഥിരം സംവിധാനം ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. റമദാനില്‍ നടത്തുന്ന പ്രബോധന സംസ്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാട്ടില്‍ നടക്കുന്ന തസ്കിയത് ക്ലാസ്സുകള്‍ വിജയിപ്പിക്കാന്‍ പ്രവാസി കുടുംബങ്ങളോട് യോഗം ആഹ്വാനം ചെയ്തു.

അബുദാബി,ദുബായ്, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ വിപുലമായ ഇഫ്താര്‍ സംഗമങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു. 

ഇസ്റ യുഎഇ  കമ്മിറ്റി പ്രസിഡന്റ്‌ പി എസ് മുഹമ്മദ്‌ അലി അധ്യക്ഷം വഹിച്ചു, കേന്ദ്ര കമ്മിറ്റി സെക്രടറി ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. മൂസല്‍ കാസിം തങ്ങള്‍, അബ്ദുര്‍ റസാക്ക് ബുസ്തനി, യുസുഫ് ബാക്കവി, അഫ്സല്‍ ത്രിതല്ലൂര്‍, അനസ് മൌലവി, എന്നിവര്‍ പ്രസംഗിച്ചു, യുഎഇ കമ്മിറ്റി സെക്രടറി പി കെ അബ്ദുല്‍ സലാം സ്വാഗതവും നസീര്‍ വലിയകത്ത് നന്ദിയും പറഞ്ഞു, വാടാനപ്പള്ളിയില്‍ നിന്നും പരിസരങ്ങളില്‍ നിന്നും മരണപ്പെട്ടവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥനയും നടത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ