2011, ജൂലൈ 3, ഞായറാഴ്‌ച

ഖത്തര്‍ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ സ്പീച്ച് ആന്റ് ഹിയറിംഗ് ഉദ്ഘാടനം ജൂലൈ 6 ന്

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍


ദോഹ: സംസാരവും കേള്‍വിയുമായി ബന്ധപ്പെട്ട എല്ലാ തകരാറുകളും കണ്ടെത്തി ആവശ്യമായ ചികില്‍സാ സൌകര്യമൊരുക്കുകയും കൌണ്‍സിലിംഗും പരിശീലനവും നല്‍കി വൈകല്യങ്ങളെ മറികടക്കാന്‍ സഹായിക്കുകയും ചെയ്യുന്നതിനായി രൂപീകരിച്ച ഖത്തര്‍ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ സ്പീച്ച് ആന്റ് ഹിയറിംഗ് ഉദ്ഘാടനം  ജൂലൈ 6 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് ശൈഖ് ജാസിം ബിന്‍ താമിര്‍ ബിന്‍ ഈസ അല്‍ ഥാനി നിര്‍വഹിക്കും. 


ഖത്തറിലെ സാമൂഹ്യ സാംസ്കാരിക സേവന മേഖലകളിലേയും ആരോഗ്യ രംഗത്തേയും പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

ഖത്തര്‍ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ സ്പീച്ച് ആന്റ് ഹിയറിംഗ് ചെയര്‍മാന്‍ ശൈഖ് ജാസിം ബിന്‍ താമിര്‍ ബിന്‍ ഈസ അല്‍ ഥാനി, ഡയറക്ടര്‍ അബ്ദുല്‍ ഗഫൂര്‍,  സ്പെഷ്യല്‍ എഡ്യൂക്കേഷണ്‍ വകുപ്പ് മേധാവി ഡോ. സുമന്‍ സാറ പീറ്റര്‍, ഓഡിയോളജി വകുപ്പ് മേധാവി റീന നാരായണന്‍, സ്പീച്ച് ആന്റ് ലാംഗ്വോജ് വകുപ്പ് മേധാവി വഹീദ ബാനു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ