2011, ജൂലൈ 27, ബുധനാഴ്‌ച

റമദാന്‍ ഓഗസ്റ്റ് ഒന്നിന്

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ 
ദോഹ: മാസപ്പിറവിയനുസരിച്ചു റമസാന്‍ ഓഗസ്റ്റ് ഒന്നിന് ആവാനാണു സാധ്യതയെന്ന് ഖത്തറിലെ പണ്ഡിതര്‍ അഭിപ്രായപ്പെട്ട. ജൂലൈ 30നു രാത്രി 9.40നു പുതിയ ചന്ദ്രപ്പിറവി ഉണ്ടാകുമെന്നും ജൂലൈ 31നു വൈകുന്നേരം 6.41നാണ് ഇത് അസ്തമിക്കുകയെന്നും അറബ് യൂണിയന്‍ ഫോര്‍ ആസ്ട്രോണമി ആന്‍ഡ് സ്പേസ് സയന്‍സ് ഉപദേശക സമിതി ചെയര്‍മാനും ഖത്തര്‍ സയന്‍സ് ക്ളബ് ആസ്ട്രോണമി വിഭാഗം ഡയറക്ടറുമായ ഷെയ്ഖ് സല്‍മാന്‍ ബിന്‍ ജാബര്‍ അല്‍ താനി പറഞ്ഞു.

ഇതുപ്രകാരം റമസാന്‍ തുടങ്ങുക ഓഗസ്റ്റ് ഒന്നിനായിരിക്കുമെന്നും ആദ്യ തറാവീഹ് നമസ്കാരം ജൂലൈ 31 ഞായറാഴ്ച രാത്രിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 30ന് 9.40നുള്ള മാസപ്പിറവി പിറ്റേന്നാകും ദൃശ്യമാകുകയെന്നതിനാല്‍ പിറ്റേദിവസമാണ് അസ്തമിക്കുക. അതിനാല്‍ ഓഗസ്റ്റ് ഒന്നിനു തന്നെയാകും റമസാന്‍ എന്ന് ഇദ്ദേഹം പറഞ്ഞു.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ