2011, ജൂലൈ 7, വ്യാഴാഴ്‌ച

ഓഡിയോ ആല്ബം റിലീസ് ചെയ്തു

നൂറു മുഹമ്മദ്‌ ഒരുമനയൂര്‍
അബുദാബി: ഗൃഹാതുരത്വം ഉണര്ത്തുന്ന ആറ് ഗാനങ്ങളുമായി  ബ്ലാക്ക് ആന്റ് വൈറ്റ് ഓഡിയോസിന്റെ 'ഒരു ഭാവഗീതമായ്' എന്ന ഓഡിയോ ആല്ബം റിലീസ് ചെയ്തു.
പ്രശസ്ത എഴുത്തുകാരന് ശ്രീ.ആലംകോട് ലീലാകൃഷ്ണനും, യു.എ.ഇ. സാമൂഹ്യ-സാംസ്കാരിക രംഗത്ത് ശ്രദ്ധേയനുമായ ശ്രീ.നളിനാക്ഷന് ഇരട്ടപ്പുഴയും, ജമാല് മൂക്കുതലയും എഴുതിയ ഗാനങ്ങള് ഉള്പ്പെടുത്തിയ കാസറ്റിന്റെ പ്രകാശനം അബുദാബി ഇന്ത്യന് ഇസ്ലാമിക് സെന്ററില് വെച്ച് നടത്തിയ ചടങ്ങില് മാധ്യമ പ്രവര്ത്തകനും എഴുത്തുകാരനുമായ കെ.മൊയ്തീന് കോയ, ജബ്ബാര് ആലംകോട്ന്  നല്കി നിര്വ്വഹിച്ചു.

പ്രശസ്ത സംഗീത സംവിധായകന് നവതന് സംഗീതം നല്കിയ ഗാനങ്ങള് പിന്നണി ഗായകരായ ഷാനി മൂക്കുതല, വിശ്വനാഥ്, കൂടാതെ യാസിന്, സാന്ദ്ര എന്നിവരാണ് ആലപിച്ചിരിക്കുന്നത് . 

ചടങ്ങില് പിന്നണി ഗായകന് ഷാനി മൂക്കുതല, അബുദാബിയിലെ വിവിധ സംഘടനാ പ്രതിനിധികള്, ബിസിനസ്സ് പ്രമുഖര്, എന്നിവര് സംബന്ധിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ