2011, മേയ് 16, തിങ്കളാഴ്‌ച

സച്ചരിതരുടെ പാതയിലൂടെ മുന്നേറുക: എം.അബ്ദുറഹ്മാന്‍ സലഫി


ദുബൈ: വിശുദ്ധ ഖുര്‍ആനും നബിചര്യയും സച്ചരിതരായ മുഗാമികള്‍ മനസ്സിലാക്കുകയും, പ്രബോധനം നടത്തുകയും ചെയ്ത മാതൃകയില്‍, യു.എ.ഇ. ഗവണ്‍മെന്റിന്റെ  നിയമ പരിധിയില്‍ ഒതുങ്ങിനിന്ന് കരുത്തുറ്റ പ്രവര്‍ത്തന മേഖല കെട്ടിപ്പടുക്കുവാനും ഒത്തൊരുമിച്ച് നിന്ന് പ്രവര്‍ത്തിക്കാനും കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ സലഫി ആഹ്വാനം ചെയ്തു.
 ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു.എ.ഇ.യില്‍ എത്തിയ അദ്ദേഹത്തിന് ദേര ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രവാസലോകത്ത് വീണ്കിട്ടുന്ന സമയം ഉപയോഗപ്പെടുത്തി ഖുര്‍ആനും നബിചര്യയും പഠിക്കാനും അത് പ്രാവര്‍ത്തികമാക്കാനുമുതകും വിധം നിരവധി സംരംഭങ്ങള്‍ കെ.എന്‍.എം.പോഷകസംഘടനയായ ഇസ്ലാഹി സെന്ററുകള്‍ യു.എ.ഇ.യുടെ വിവിധഭാഗങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. അത് പരമാവധി ഉപയോഗപ്പെടുത്തണമെന്നും അബ്ദുറഹ്മാന്‍ സലഫി ഓര്‍മ്മപ്പെടുത്തി.

ദേര ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സെക്രട്ടറി മുസ്തഫ തങ്ങള്‍, അല്‍മനാര്‍ സെന്റര്‍ ഡയറക്ടര്‍ അബൂബക്കര്‍ സ്വലാഹി, യു.എ.ഇ.ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി സി.ടി.ബഷീര്‍, സെക്രട്ടറി ടി.അബ്ദുറഹ്മാന്‍, വി.കെ.കെ.അബ്ദുല്ല, അശ്റഫ് പുതുശേരി, നസീര്‍.പി.എ, റഹ്മാന്‍ മടക്കര  തുടങ്ങിയവര്‍ സംബന്ധിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ