2011, മേയ് 6, വെള്ളിയാഴ്‌ച

ഓട്ടോമാറ്റിക് കാര്‍ ലൈസന്‍സ് ഇനി സ്ത്രീകള്‍ക്ക് മാത്രം

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: രാജ്യത്ത് ഓട്ടോമാറ്റിക് കാറുകള്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സ് സ്ത്രീകള്‍ക്ക് മാത്രമേ ഇനി മുതല്‍ നല്‍കേണ്ടതുള്ളൂ എന്ന് ട്രാഫിക് വകുപ്പ് തീരുമാനിച്ചു. ഓട്ടോമാറ്റിക് കാറുകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടിയതിനെത്തുടര്‍ന്നാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.

ഓട്ടോമാറ്റിക് കാര്‍ ലൈസന്‍സ് ആദ്യം സ്ത്രീകള്‍ക്ക് മാത്രമാണ് നല്‍കിയിരുന്നത്. പിന്നീട് ഈ ചട്ടങ്ങളില്‍ ഇളവ് വരുത്തി പുരുഷന്‍മാര്‍ക്ക് കൂടി ഇത്തരം ലൈസന്‍സ് അനുവദിക്കുകയായിരുന്നു. ഓട്ടോമാറ്റിക് കാര്‍ ലൈസന്‍സുള്ളവര്‍ക്ക് സാധാരണ ഗിയറുള്ള കാര്‍ ഓടിക്കാന്‍ അനുവാദമില്ല. ഓട്ടേമാറ്റിക് കാറുകള്‍ രാജ്യത്ത് കൂടുതല്‍ ജനപ്രിയമായതോടെ ഇവയുടെ ലൈസന്‍സ് എടുക്കുന്ന സ്ത്രീകളുടെയും പുരുഷന്‍മാരുടെയും എണ്ണവും ഗണ്യമായി വര്‍ധിച്ചിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ