2011, മേയ് 6, വെള്ളിയാഴ്‌ച

ജോലി അന്വേഷര്‍ക്ക് വാതില്‍ തുറന്ന് ഖത്തര്‍

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: വരും മാസങ്ങളില്‍ ഖത്തറിലെ മിക്ക കമ്പനികളും വന്‍ തോതില്‍ ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. 65 ശതമാനത്തിലധികം കമ്പനികളും വരുന്ന മൂന്നുമാസത്തിനകം ജീവനക്കാരെ റിക്രൂട്ട് ചെയ്യുമെന്നാണ് പശ്ചിമേഷ്യയിലെ പ്രമുഖ തൊഴില്‍ പോര്‍ട്ടലായ ബെയ്റ്റ് ഡോട്ട് കോം നടത്തിയ സര്‍വെയിലെ കണ്ടെത്തല്‍ .

പുതിയ റിക്രൂട്ട്‌മെന്റ് തീരുമാനിച്ചുകഴിഞ്ഞതായാണ് സര്‍വ്വെയില്‍ പങ്കെടുത്ത 41 ശതമാനം കമ്പനികളും അറിയിച്ചത്. റിക്രൂട്ട്‌മെന്റ് നടത്താന്‍ സാധ്യതയുണ്ടെന്ന് 24 ശതമാനം കമ്പനികള്‍ വ്യക്തമാക്കിയപ്പോള്‍ നാല് ശതമാനം കമ്പനികള്‍ ഉടന്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രതികരിച്ചു.

2022 ലോകകപ്പിന് മുന്നോടിയായി ഖത്തര്‍ ആസൂത്രണം ചെയ്തിരിക്കുന്ന വിപുലമായ പദ്ധതികള്‍ വന്‍ തോതില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍ . റെയില്‍വെ, പുതിയ സ്‌റ്റേഡിയങ്ങള്‍ എന്നിവയുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും നിര്‍മാണം ഒട്ടേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ബിസിനസ് മാനേജ്‌മെന്റ്, കൊമേഴ്‌സ്, അഡിമിനിസ്‌ട്രേഷന്‍ മേഖലകളിലായിരുക്കും കൂടുതല്‍ തൊഴില്‍ സാധ്യതയെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.വടക്കന്‍ ആഫ്രിക്കന്‍, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും തൊഴില്‍ സാധ്യതയുള്ള രാജ്യങ്ങള്‍ ഖത്തര്‍ , യു.എ.ഇ, സൗദി അറേബ്യ എന്നിവയാണെന്നാണ് സര്‍വ്വെയിലെ കണ്ടെത്തല്‍ . ഇതില്‍ തന്നെ തൊഴില്‍ സാധ്യതകളുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഖത്തറാണ്.

ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിന്നുള്ള തൊഴിലന്വേഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഈ റിപ്പോര്‍ട്ടുകള്‍ . ലോകകപ്പുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായി  യോഗ്യതയുമുള്ള ഇന്ത്യക്കാര്‍ക്ക് വരും നാളുകളില്‍ ഖത്തറില്‍ ട അവസരങ്ങളുണ്ടാകുമെന്ന് തിര്‍ച്ചയാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ