2011, മേയ് 5, വ്യാഴാഴ്‌ച

അന്താരാഷ്‌ട്രപണ്ഡിത സഭയില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയും

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: മുസ്‌ലിം പണ്ഡിതന്മാരുടെ അന്താരാഷ്‌ട്രപൊതുവേദിയായ അല്‍ ഇത്തിഹാദുല്‍ ആലമി ലി ഉലമാഇല്‍ മുസ്‌ലിമീനില്‍ (ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് മുസ്‌ലിം സ്‌കോളേഴ്‌സി) ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലറും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജന. സെക്രട്ടറിയുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക് അംഗത്വം നല്‍കിയതായി സെക്രട്ടറി ജനറല്‍ ഡോ. അലി മുഹ്‌യുദ്ദീന്‍ അല്‍ ഖറദാഗി അറിയിച്ചു.

പണ്ഡിതോചിതമായ സാമുദായിക ബാധ്യതകള്‍ നിര്‍വഹിക്കുക, ആവശ്യാനുസൃതമായ മറ്റ് ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, ധിഷണാശാലികളായ പണ്ഡിതരെ ഒരു പ്ലാറ്റ്‌ഫോമില്‍ അണിനിരത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ രൂപവത്കൃതമായ ഈ സംഘടനയ്ക്ക് യു.കെയിലെ ഡബ്ലിനിലും ഈജിപ്ത്, ഖത്തര്‍ എന്നിവിടങ്ങളിലും ആസ്ഥാനങ്ങളുണ്ട്.

അന്താരാഷ്ട്ര തലത്തിലുള്ള നിരവധി അംഗീകാരങ്ങള്‍ തേടിയെത്തിയ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ജാമിഅ നൂരിയ്യ, ദാറുല്‍ ഉലൂം ലഖ്‌നൗ, അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി, അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി കൈറോ എന്നിവിടങ്ങളില്‍ പഠനം നടത്തിയിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡിയും പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പും നേടിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ