2011, മേയ് 16, തിങ്കളാഴ്‌ച

എഫ്.സി.സി സിനിമാ കൂട്ടായ്മ രൂപീകരിച്ചു

മുഹമ്മദ് സഗീർ പണ്ടാരത്തിൽ
ദോഹ: എഫ്.സി.സി കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സിനിമ ആസ്വാദകര്‍ക്കും പ്രവര്‍ത്തകര്‍ക്കും വേണ്ടി 'കാഴ്ച' കൂട്ടായ്മ രൂപീകരിച്ചു.

മൂല്യവത്തായ സിനിമകളുടെയും ഡോക്യമെന്ററികളുടെയും  പ്രദര്‍ശനവും ചര്‍ച്ചയും പഠനവും ആയിരിക്കും കാഴ്ചയുടെ പ്രവര്‍ത്തനങ്ങള്‍ . നല്ല സിനിമയെ സ്നേഹിക്കുന്ന മുഴുവന്‍ മലയാളി സുഹൃത്തുക്കള്‍ക്കും കാഴ്ചയുമായി സഹകരിക്കാവുന്നതാണ്.

അനീഷ് (കണ്‍വീനര്‍ ), അന്‍വര്‍ ബാബു (അസി. കണ്‍വീനര്‍ ), മുഹമ്മദ് ശഫീഖ്, എ.കെ. ബിജുരാജ്, തസ്നീം റഹ്മാന്‍, അബ്ദുല്‍ അസീസ് നല്ല വീട്ടില്‍ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. 

വിശദവിവരങ്ങള്‍ക്ക് 44661213, 66438343 നമ്പറുകളിലോ fccdoha@gmail.com എന്ന വിലാസത്തിലോ ബന്ധപ്പെടാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ