2011, മേയ് 16, തിങ്കളാഴ്‌ച

എജുഫോക്കസ് മെയ് 20ന് ആരംഭിക്കും

മുഹമ്മദ് സഗീർ പണ്ടാരത്തിൽ
ദോഹ: ഫോക്കസ് ഖത്തര്‍ സംഘടിപ്പിക്കുന്ന  എജുഫോക്കസ് മെയ് 20ന് ആരംഭിക്കും. മെയ്  28ന് അവസാനിക്കുന്ന പരിപാടികള്‍ കേരളത്തില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുക്കും.

 മെയ് 20ന് വെള്ളിയാഴ്ച രാവിലെ 8.30 ന് എം.ഇ.എസ് ഇന്ത്യന്‍ സ്കൂളില്‍ വെച്ച് നടക്കുന്ന ഒന്നാം ഘട്ട പരിപാടിയില്‍ എട്ടാം തരം മുതലുള്ള കുട്ടികള്‍ക്കായി സിവില്‍ സര്‍വ്വീസ് ആപ്റ്റിറ്റ}ഡ് ടെസ്റ് (സി സാറ്റ്) നടക്കുക.ഉച്ച മുതല്‍ ഫോക്കസ് പ്രവര്‍ത്തകര്‍ക്കായുള്ള ഇന്ററാക്റ്റീവ് യൂത്ത് മീറ്റ് നടക്കും. മെയ് 21 ശനിയാഴ്ച ടെസ്റിന്റെ ഫലവും വ്യക്തിപരമായ കൌണ്‍സലിങ്ങും ഉണ്ടാകും.  50 രൂപ ഫീസടച്ച് രജിസ്റര്‍ ചെയ്യുന്ന എട്ടാം തരം മുതലുള്ള എല്ലാ കുട്ടികള്‍ക്കും ഇതില്‍ പങ്കെടുക്കാം.

മെയ് 27-28 ദിവസങ്ങളിലായി എം.ഇ.എസ് ഇന്ത്യന്‍ സ്കൂളില്‍ വെച്ച് നടക്കുന്ന എജു-ഫോക്കസിന്റെ രണ്ടം ഘട്ടത്തിൽ രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ നടക്കുന്ന പരിപാടികളില്‍ വിവിധ സെഷനുകളിലായി, മാറുന്ന കരിയര്‍ മേഘല, കരിയര്‍ പ്ളാനിംഗ്, വ്യക്തിത്വ വികാസം, നേതൃത്വ പരിശീലനം, ഇഫക്റ്റീവ് ലേണിംഗ് ഹാബിറ്റ്, മെന്റല്‍ ജിംനാസ്റിക്സ് എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യും. അതോടൊപ്പം തന്നെ രാവിലെ 8 മണി മുതല്‍ 11 മണി വരെ രക്ഷിതാക്കള്‍ക്കായി പ്രത്യേക സെഷന്‍ നടക്കും.

രണ്ട് ഘട്ടങ്ങളിലെ പരിപാടികളിലും പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 44383834/55629123/33106676 എന്നീ നമ്പറുകളിലോ hr@focusqatar എന്ന ഇമെയിലിലോ ബന്ധപ്പെടവുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ