2011, മേയ് 5, വ്യാഴാഴ്‌ച

ഖത്തര്‍ അമീറിന്റെ പേരില്‍ സര്‍വകലാശാല


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഖത്തര്‍ ഫൌണ്ടേഷന്‍ സ്ഥാപിച്ച പുതിയ സര്‍വകലാശാലയ്ക്ക് അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ത്താനിയുടെ പേരു നല്‍കി. ഇക്കാര്യം അറിയിച്ച ഫൌണ്ടേഷന്‍ അധ്യക്ഷ ഷെയ്ഖ് മൂസ ബിന്‍ത് നാസര്‍ വിദ്യാഭ്യാസ, മാനുഷിക വികസന മേഖലകളില്‍ അമീര്‍ നടത്തുന്ന പ്രയത്നങ്ങളെ പ്രകീര്‍ത്തിച്ച് സംസാരിച്ചു.

വിവിധ വിഷയങ്ങളില്‍ ഉന്നത പഠനവും ഗവേഷണവും ലക്ഷ്യമാക്കിയാണു പുതിയ സര്‍വകലാശാല സ്ഥാപിച്ചിരിക്കുന്നത്. സഹോദര സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനും സാമ്പത്തിക-സാംസ്കാരിക മേഖലകള്‍ക്കും പരമാവധി പ്രയോജനപ്പെടുത്തും. വിദ്യാഭ്യാസ, വ്യാവസായിക മേഖലയിലെ സ്ഥാപനങ്ങള്‍ക്കു പുറമെ പൊതുമേഖലാ സ്ഥാപനങ്ങളുമായും സഹകരിച്ചാവും സര്‍വകലാശാലയുടെ പ്രവര്‍ത്തനം. സര്‍വകലാശാലയുടെ പ്രഥമ പ്രസിഡന്റ് ഫൌണ്ടേഷന്റെ വിദ്യാഭ്യാസ വിഭാഗം വൈസ് പ്രസിഡന്റ് അബ്ദുല്ല ബിന്‍ അലി അല്‍ത്താനി ആയിരിക്കുമെന്നും അവര്‍ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ