2011, മേയ് 17, ചൊവ്വാഴ്ച

ചൂടു കനത്തതോടെ ഇന്ത്യന്‍ സ്കൂളുകളിലെ സമയത്തില്‍ മാറ്റമുണ്ടാകും

മുഹമ്മദ് സഗീർ പണ്ടാരത്തിൽ
ദോഹ: ചൂടു കനത്തതോടെ ഇന്ത്യന്‍ സ്കൂളുകളിലെ സമയത്തില്‍ മാറ്റമുണ്ടാകും. ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്കൂളും ബിര്‍ള പബ്ലിക് സ്കൂളും പഠനസമയം പുന:ക്രമീകരിച്ചതായി വിദ്യാര്‍ഥികള്‍ക്ക് അറിയിപ്പു നല്‍കി. പഠനസമയം അരമണിക്കൂര്‍ കുറച്ചു ഇന്നു മുതല്‍ 6.45 മുതല്‍ 12.45 വരെയാണ്‌ ബിര്‍ള പബ്ലിക് സ്കൂളിലെ പ്രവൃത്തിസമയം. കെജി ക്ളാസ്സുകളില്‍ 10.30 വരെയായിരിക്കും.

ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്കൂളില്‍ പുതുക്കിയ സമയക്രമം ഞായറാഴ്‌ച്ച മുതല്‍ നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. കെജി ക്ളാസ്സുകള്‍ 7.15 മുതല്‍ 10.45 വരെയും ഒന്നു മുതല്‍ 12 വരെയുള്ള ക്ളാസ്സുകള്‍  7.15 മുതല്‍ ഒരു മണിവരെയും ആയിരിക്കും പ്രവര്‍ത്തിക്കുക. ഖത്തറിലെ മറ്റ് ഇന്ത്യന്‍ സ്കൂളുകളും പ്രവൃത്തി സമയം മാറ്റുന്നതി നെക്കുറിച്ച് ആലോചിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ