2011, മേയ് 6, വെള്ളിയാഴ്‌ച

ഫ്രന്‍സ് ഓഫ് തൃശൂര്‍ സ്‌കൂള്‍ യുവജനോത്സവം ഇന്നുമുതല്‍

 മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഫ്രന്‍സ് ഓഫ് തൃശ്ശൂര്‍ സംഘടിപ്പിക്കുന്ന 3ആമത്തെ ഇന്റര്‍ ഇന്ത്യന്‍ സ്‌കൂള്‍ യുവജനോത്സവത്തിന് ഇന്ന് (വെള്ളിയാഴ്ച) തുടക്കമാകും. മെയ് 20 വരെയുള്ള വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി ബിര്‍ളാ പബ്ലിക് സ്‌കൂള്‍ , ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ എന്നിവിടങ്ങളിലാണ് വേദി ഒരുക്കിയിട്ടുള്ളത്.
സമാപനദിവസമായ മെയ് 20ന് ഗ്രൂപ്പ് തലമത്സരങ്ങള്‍ദോഹാ സിനിമയില്‍ അരങ്ങേറും. ഖത്തറിലെ മുഴുവന്‍ ഇന്ത്യന്‍ വിദ്യാലയങ്ങളിലെയും വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്ന യുവജനോത്സവത്തില്‍ 1500ല്‍പ്പര മത്സരാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തതായി ജനറല്‍ സെക്രട്ടറി പ്രദീപ് മേനോന്‍ അറിയിച്ചു.

ഇന്ന് വൈകിട്ട് 4.30 മുതല്‍ ബിര്‍ളാ പബ്ലിക് സ്‌കൂളില്‍ ജൂനിയര്‍ , സീനിയര്‍ വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് ഉപന്യാസ മത്സരങ്ങള്‍ നടക്കും. തുടര്‍ന്ന് 6 മണിമുതല്‍ ഇരുവിഭാഗങ്ങളുടെയും ഇംഗ്ലീഷ് കവിതാ രചനാ മത്സരമാണ് നടക്കുക. മെയ് 7ന് ശനിയാഴ്ച 4.30 മുതല്‍ നടക്കുന്ന ഇംഗ്ലീഷ് ചെറുകഥ മത്സരത്തില്‍ ജൂനിയര്‍ , സീനിയര്‍ വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും. അന്നേ ദിവസം 6 മണി മുതലാണ് ഇരുവിഭാഗങ്ങള്‍ക്കുമുള്ള മലയാളം കവിതാ രചനാമത്സരം സംഘടിപ്പിച്ചിട്ടുള്ളത്.

മെയ് 8ന് ഞായറാഴ്ച 5 മണിമുതല്‍ ബി.പി.എസ്സില്‍ നടക്കുന്ന ആദ്യമത്സരത്തില്‍ ജൂനിയര്‍ , സീനിയര്‍ , വിഭാഗങ്ങളുടെ മലയാളം ഉപന്യാസങ്ങളും 6.30 മുതല്‍ മലയാളം ചെറുകഥാ മത്സരങ്ങളും നടക്കും. മെയ് 13, 14 തീയതികളില്‍ ഡി.എം.ഐ.എസ്. മത്സരവേദിയാകുമ്പോള്‍ 19ന് ബി.പി.എസ്.ഉം ഡി.എം.ഐ.എസും മത്സരങ്ങള്‍ക്ക് വേദികളാകും. മെയ് 20 ഉച്ചയ്ക്ക് ഒരുമണി മുതല്‍ ദോഹാ സിനിമയിലാണ് അവസാന ദിന മത്സരങ്ങള്‍ അരങ്ങേറുക. ഭരതനാട്യം, ഫോക്ഡാന്‍സ്, ഒപ്പന, സിനിമാറ്റിക് ഡാന്‍സ് എന്നിവയാണ് ദോഹാ സിനിമയില്‍ നടക്കുന്ന മത്സരങ്ങള്‍ .ഇന്ത്യയില്‍ നിന്നുള്ള 7 പ്രഗല്ഭരായ വിധികര്‍ത്താക്കള്‍ക്കൊപ്പം ഖത്തറില്‍ നിന്ന് അനുബന്ധ മേഖലകളില്‍ ശ്രദ്ധേയരായ വ്യക്തിത്വങ്ങളും അടങ്ങുന്നതാണ് ഇത്തവണത്തെ ജഡ്ജ്‌മെന്റ് പാനല്‍ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ