2011, ഏപ്രിൽ 30, ശനിയാഴ്‌ച

ഹാമിദലി റാവു സൌദിയിലെ പുതിയ അംബാസഡര്‍


ആലി അമ്മുണ്ണി
റിയാദ്: സൌദിഅറേബ്യയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി ഹാമിദലി റാവു നിയമിതനാവും. ഇപ്പോള്‍ ജനീവയിലെ യു എന്‍ മിഷനില്‍ ഇന്ത്യന്‍ അംബാസഡറും നിരായുധീകരണ സമിതിയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയുമായ ഇദ്ദേഹം 1981 ബാച്ചുകാരനായ ഐ എഫ് എസുകാരനാണ്.
 സൌദിയിലെ നിലവിലുള്ള അംബാസഡര്‍ തല്‍മീസ് അഹമ്മദിന്റെ സര്‍വ്വീസ് കാലാവധി ആഗസ്റ്റില്‍ അവസാനിക്കുന്നതിനാലാണ് ഹാമിദലി റാവു പുതിയ അംബാസഡറായി ചുമതലയേല്‍ക്കുന്നത്. 1974 ബാച്ച് ഐ എഫ് എസുകാരനായ തല്‍മീസ് അഹമ്മദ് കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് രണ്ടാം തവണ അംബാസഡറായി സൌദിയിലെത്തിയത്. 2000 ജനുവരി മുതല്‍ 2003 ജൂലൈ വരെയായിരുന്നു അതിനുമുമ്പ് അംബാസഡറായി റിയാദിലുണ്ടായിരുന്നത്. പൊളിറ്റിക്കല്‍ സയിന്‍സില്‍ ബിരുദാനന്തര ബിരുദവും നിയമബിരുദവുമുള്ള ഹാമിദലി റാവു വിദേശകാര്യ വകുപ്പില്‍ അന്താരാഷ്ട്ര സുരക്ഷാ വിഭാഗത്തില്‍ അണ്ടര്‍ സെക്രട്ടറിയായിരിക്കെയാണ് 2007 ഡിസംബര്‍ 27ന് യു എന്‍ അംബാസഡറായി നിയമിതനായത്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ