2011, ഏപ്രിൽ 30, ശനിയാഴ്‌ച

ഖത്തര്‍ ലുലു ഫുഡ് ഫെസ്റ്റ് തുടങ്ങി

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഡി റിങ് റോഡ്, അല്‍ ഗറാഫ ബ്രാഞ്ചുകളില്‍ ഫുഡ് ഫെസ്റ്റിനു തുടക്കമായി. ഡി റിങ് റോഡ് ബ്രാഞ്ചില്‍ നടന്ന ചടങ്ങില്‍ ലുലു റീജനല്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍താഫ്, അലി ബിന്‍ അലി ഗ്രൂപ്പ് സിഇഒ.നബീല്‍ മുറാദ്, ഖത്തര്‍ നാഷനല്‍ ഇംപോര്‍ട്ട് ആന്‍ഡ് എക്സ്പോര്‍ട്ട് സിഒഒ.അഹ്മദ് ഖാന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

വിവിധ രാജ്യങ്ങളുടെ തനതു വിഭവങ്ങളും ഭക്ഷണശീലങ്ങളും ഉപഭോക്താക്കള്‍ക്കു പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭക്ഷ്യമേള സംഘടിപ്പിച്ചിരിക്കുന്നത്. ഡെലീഷ്യോ ഒരുക്കുന്ന സലാഡ് നിര്‍മാണത്തിന്റെ ലൈവ് ഡമണ്‍സ്ട്രേഷന്‍ മേളയുടെ മുഖ്യ ആകര്‍ഷണമാണ്. മേളയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പിസ, ബനാന, ഐസ്ക്രീം, തീറ്റ ഉള്‍പ്പെടെ വിവിധ മല്‍സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ ജൂസ് കുടി, ഡ്രോയിങ്, ക്വിസ് മല്‍സരങ്ങളും പുരുഷന്‍മാര്‍ക്കായി മുളകുതീറ്റ മല്‍സരവുമുണ്ട്.

ഡി റിങ് റോഡിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലായിരിക്കും മല്‍സരങ്ങള്‍ നടക്കുക. പ്രധാന ഭക്ഷ്യോല്‍പന്നങ്ങള്‍ക്കു പ്രത്യേക കൌണ്ടറുകളും പ്രമോഷനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തായ്ലന്‍ഡ്, ഫിലിപ്പീന്‍സ്, ജപ്പാന്‍, കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള മാംസം, സലാഡ്, സമുദ്രോല്‍പന്നങ്ങള്‍ എന്നിവയ്ക്കും പ്രത്യേക പ്രമോഷനുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ