2011, ഏപ്രിൽ 7, വ്യാഴാഴ്‌ച

രാഷ്‌ട്രീയാഭിപ്രായം ഓരോ കലാകാരന്റെയും സ്വാതന്ത്ര്യമാണ്‌ : വിനീത് ശ്രീനിവാസന്‍

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: രാഷ്ട്രീയാഭിപ്രായം ഓരോ കലാകാരന്റെയും സ്വാതന്ത്ര്യമാണെന്നതിനാല്‍ ജഗദീഷിനെപ്പോലെയുള്ള കലാകാരന്മാര്‍ക്ക് അവരുടെ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് വിനീത് ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.
 തമിഴ്‌നാട്ടിലൊക്കെ രാഷ്ട്രീയം നിയന്ത്രിക്കുന്നത് സിനിമാതാരങ്ങളാണ്. എന്നാല്‍ കേരളത്തിലെ ജനങ്ങളെ കൈയിലെടുക്കാന്‍ കലാകാരന്മാര്‍ക്ക് എളുപ്പം കഴിയില്ലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ ത്തു.'വിഷുക്കാഴ്ച 2011' നേടനുമ്പദിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ വിനീത് ഇക്കാര്യം അഭിപ്രായപ്പെട്ടത്.
ഇന്ന് (വ്യാഴാഴ്ച)രാത്രി ദോഹാ സിനിമയില്‍ അരങ്ങേറുന്ന  'വിഷുക്കാഴ്ച 2011' ജീവന്‍ ടി.വി. മാനേജിങ് ഡയറക്ടര്‍ ബേബി മാത്യു ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ കേരളത്തിലെ പരമ്പരാഗത കലാരംഗത്തും കഥകളി രംഗത്തും ശ്രദ്ധേയ സാന്നിധ്യമായിരുന്ന കലാകാരി രേണുകാവര്‍മ, ഖത്തറിലെ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ച് ശ്രദ്ധയാകര്‍ഷിച്ച കെ. മുഹമ്മദ് ഈസ്സ എന്നിവരെ ആദരിക്കും.
ടീംസ്, അര്‍ഗോണ്‍ ഗ്ലോബലിന്റെ സഹകരണത്തോടെ അവതരിപ്പിക്കുന്ന കലാനിശയില്‍ ഹാസ്യവും നൃത്തവും സംഗീതവും ഇടകലര്‍ത്തിയ പരിപാടിയില്‍ റിമിടോമി, സജിലാസലിം, പ്രദീപ്ബാബു, ഷെര്‍ജിന്‍ തോമസ്, രമേഷ് പിഷാരടി, രാജാസാഹിബ്, സുബിസുരേഷ്, റിയാസ് ബിന്‍ഷറഫു തുടങ്ങി വിവിധ രംഗങ്ങളില്‍ പാടവം തെളിയിച്ച കലാകാരന്മാരാണ് അണിനിരക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ