2011, ഏപ്രിൽ 19, ചൊവ്വാഴ്ച

ഫോക്കസ് ഖത്തര്‍ മെഡിക്കല്‍ കൌണ്‍സില്‍ രൂപീകരിച്ചു

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ:  ഫോക്കസ് ഖത്തര്‍ അതിന്റെ ഹെല്‍ത്ത് കെയര്‍ ഡിപ്പാര്‍ട്ട്മെന്റിനു കീഴില്‍ മെഡിക്കല്‍ കൌണ്‍സില്‍ രൂപീകരിച്ചു. ചെയര്‍മാനായി ഡോ. ബിജു ഗഫൂറിനെയും ജനറല്‍ കണ്‍വീനറയി ഡോ. നിഷാനെയും തെരഞ്ഞെടുത്തു. ആരോഗ്യ സേവന മേഘലയില്‍ ഫോക്കസ് നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുകയും ആവശ്യമായ
 ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും വഴി താഴ്ന്ന വരുമാനക്കാരായ പ്രവാസി സമൂഹങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുക എന്നതാണ് മെഡിക്കല്‍ കൌണ്‍സില്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഫോക്കസ് സി.ഇ.ഒ ഷമീര്‍ വലിയ വീട്ടില്‍ വിശദീകരിച്ചു.

ഡോ. സമീര്‍ , മുഹമ്മദ് ഷാഫി (വൈസ് ചെയര്‍മാന്‍ മാര്‍ ), ഡോ.ഷഫീഖ്,  ഡോ. ജലീല്‍ (ജോ. കണ്‍വീനര്‍മാര്‍ ). ഫോക്കസ് അഡ്വൈസറി ബോര്‍ഡ് അംഗം മശ്ഹൂദ് തിരുത്തിയാട്, സി.ഇ.ഒ ഷമീര്‍ വലിയവീട്ടില്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍ അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ അനീസ് എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ഡോ. ഹുസ്സൈന്‍ പരപ്പില്‍ , ഡോ. നൌഷാദ്.ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സമൂഹത്തിന്റെ ഹൃദയത്തുടിപ്പുകള്‍ അറിയാന്‍ നിസ്സ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കണമെന്ന് യോഗത്തില്‍ ഉദ്ബോധന പ്രഭാഷണം നടത്തിയ ഡോ. ജമാലുദ്ദീന്‍ ഫാറൂഖി സദസ്യരെ ഉണര്‍ത്തി. അനീസ് എം.ടി സ്വാഗതവും താജുദ്ദീന്‍ എം നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ