2011, ഏപ്രിൽ 10, ഞായറാഴ്‌ച

ഷമാല്‍ കെ.എം.സി.സി ഹെല്‍പ്പ്ലൈന്‍ അഞ്ചാം വാര്‍ഷികവും ആഘോഷിച്ചു

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: കെ.എം.സി.സി  ഷമാല്‍ ഏരിയാ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പലിശ രഹിത വായ്പാ പദ്ധതിയായ ഹെല്‍പ്പ് ലൈനിന്റെ അഞ്ചാം വാര്‍ഷികം ഷമാലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസിഡണ്ട് എന്‍.കെ.സൈനുദ്ദീന്റെ അദ്ധൃക്ഷതയില്‍ സംസ്ഥാന കെ.എം.സി.സി ജന.സെക്രട്ടറി എ. പി. അബ്ദുറഹ്മാന്‍ ഉല്‍ഘാടനം ചെയ്തു.

എട്ട് ലക്ഷത്തില്‍പരം റിയാല്‍ പദ്ധതിയില്‍ നിന്ന് വായ്പയായി  നല്‍കിയ കമ്മിറ്റി വായ്പ വിഹിതത്തില്‍ അടുത്ത മാസം മുതല്‍ വര്‍ദ്ധനവും പ്രഖ്യാപിച്ചു .വാര്‍ഷികത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ കെ.എം.സി.സി നേതാവ്  കോയ കൊണ്ടോട്ടി  മുഖ്യ പ്രഭാഷണം നടത്തി. 
 
വി.പി. ഷാഹുല്‍ ഹമീദ്  റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഖത്തര്‍ ചന്ദ്രിക കോ. ഓര്‍ഡിനേറ്റര്‍    കുഞ്ഞഹമ്മദ് പേരാമ്പ്ര , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി .പി. മഹമൂദ് ഹാജി ,എം. മുസ്തഫ നന്തി ,മഹമൂദ് കാട്ടാമ്പള്ളി, എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ അനുസ്മരിച്ചുള്ള ഗാനങ്ങള്‍ ഇബ്രാഹീം .പി , എന്‍.കെ.സൈനുദ്ദീന്‍ എന്നിവര്‍ ആലപിച്ചു. ജന.സെക്രട്ടറി  സഈദ് അത്താഴക്കുന്ന് സ്വാഗതം പറഞ്ഞു.  പി .കെ. ഇസ്മായീല്‍   ഖിറാഅത്തും,  സെക്രട്ടറി  കെഅബ്ദുല്‍ ഹമീദ് നന്ദിയും രേഖപ്പെടുത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ