2011, ഏപ്രിൽ 2, ശനിയാഴ്‌ച

ഖത്തര്‍ പവര്‍ജിം ഉദ്ഘാടനം ചെയ്തു

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഖത്തര്‍ പവര്‍ ജിം ഇന്ന് (ശനിയാഴ്ച )വൈകിട്ട് 4.30ന് മിസ്റ്റര്‍ യൂണിവേഴ്‌സ് അഹ്മദ് ഹമേദി മന്‍സൂര്‍ ഹമുദ ഉദ്ഘാടനം നിര്‍വഹിച്ചു. അല്‍സദ്ദിലെ ലുലു സെന്ററിന് പിന്‍വശത്തുള്ള ഖത്തര്‍ പവര്‍ ജിംമില്‍ അടുത്ത വര്‍ഷം അഹ്മദ് ഹമേദി ഇവിടെ പരിശീലനം നല്കുന്നതായിരിക്കും.

വിവിധയിനം വ്യായാമമുറകള്‍ക്കുള്ള ഏറ്റവും ആധുനികമായ സൗകര്യങ്ങളും സംവിധാനങ്ങളുമാണ് ഖത്തര്‍ പവര്‍ജിമ്മില്‍ ഒരുക്കിയീട്ടുള്ളത്. ഇന്ത്യയില്‍നിന്നുള്ള പത്തോളം വിദഗ്ധരും ഇദ്ദേഹത്തോടൊപ്പം ഇവിടെ പരിശീലനം നല്കും. സ്ത്രീകള്‍ക്കായി പ്രത്യേകം വിഭാഗവുമുള്ള ഈ ജിമ്മിന്റെ ഓണററി കണ്‍സള്‍ട്ടന്റ് മുന്‍ മിസ്റ്റര്‍ ഇന്ത്യ വി.എം. ബഷീറാണ്. എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യമായ വ്യായാമമുറകള്‍ക്കുള്ള 75ഓളം ഉപകരണങ്ങള്‍ ഇവിടെയുണ്ടെന്നും മികച്ച ശാരീരികക്ഷമതയും ആരോഗ്യകരമായ ജീവിതശൈലിയും നിലനിര്‍ത്താനുതകുന്ന പരിശീലനമാണ് ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ