2011, ഏപ്രിൽ 9, ശനിയാഴ്‌ച

ദിലീപും കാവ്യാമാധവനും ദോഹയിലെത്തുന്നു

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: മനു ആര്‍ട്‌സ് അവതരിപ്പിക്കുന്ന ദിലീപ് ഷോ അടുത്തമാസം ആറിന് വൈകിട്ട് 5.30ന് മിഡ്മാക് റൗണ്ട്എബൗട്ടിനടുത്തുള്ള പഴയ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ഗ്രൗണ്ടില്‍ നടക്കും. ചലച്ചിത്രതാരങ്ങളായ ദിലീപ്, കാവ്യാമാധവന്‍, ഭാവന, കലാഭവന്‍ മണി, സലിംകുമാര്‍, നാദിര്‍ഷ, ഉണ്ടപക്രു, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ക്കു പുറമെ ബ്ലഫ് മാസ്റ്റേഴ്‌സ് ഫെയിം ധര്‍മജനും പരിപാടിയില്‍ പങ്കെടുക്കും.

ഗായിക ജ്യോത്സനയും നാദിര്‍ഷയും നയിക്കുന്ന സംഗീതവിരുന്നും മാസ്റ്റര്‍ രാംജിയുടെ നേതൃത്വത്തിലുള്ള നൃത്തവും അരങ്ങേറും. സംഗീതവും നൃത്തവും ഹാസ്യവുമായി മൂന്നുമണിക്കൂര്‍ നീളുന്ന പരിപാടിയുടെ സംവിധായകന്‍ നാദിര്‍ഷയാണ്. 300 റിയാല്‍ (വി.ഐ.പി., ഫാമിലി ഗ്രൂപ്പ് പാസ്), 250, 100, 50 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. അല്‍ദാര്‍ എക്‌സ്‌ചേഞ്ചാണ് മുഖ്യപ്രായോജകര്‍ . അല്‍ദാര്‍ വഴി ഈ മാസം അഞ്ചുമുതല്‍ അടുത്തമാസം അഞ്ചുവരെ ഇന്ത്യയിലേക്ക് പണമയയ്ക്കുന്നവരില്‍നിന്ന് നറുക്കെടുപ്പിലൂടെ 750 പാസുകള്‍ സമ്മാനമായി നല്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 55307791, 55379067 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. മനു ആര്‍ട്‌സ് പ്രസിഡന്റ് ഷിബു ഫിലിപ്പ്, ജനറല്‍ സെക്രട്ടറി ജോസ് വര്‍ക്കി, അല്‍ദാര്‍ എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ അഹ്മദ് അല്‍ ഹെല്‍മി, ദര്‍വിഷ് ട്രാവല്‍സ് ബ്യൂറോ മാനേജര്‍ മുര്‍തസ അലി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ